ഓസ്‌ട്രേലിയന്‍ മലയാളി കരുത്തിന് മറുനാടന്റെ ആദരം; മികവിനെ കണ്ടെത്താന്‍ നിങ്ങള്‍ക്കും അവസരം; സമ്മര്‍ ഇന്‍ ഓസ്‌ട്രേലിയ മെഗാ ഇവന്റില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും; നോമിനേഷനുകള്‍ ക്ഷണിക്കുന്നു
ബ്രിസ്‌ബേന്‍: പ്രവാസ ലോകത്തെ മലയാളി കരുത്തിന് ആദരവുമായി മറുനാടന്‍ മലയാളി ഓസ്‌ട്രേലിയ ചാപ്റ്റര്‍. ഓസ്‌ട്രേലിയയിലെ മലയാളി കുടിയേറ്റ സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെയും സംഘടനകളെയും കണ്ടെത്തി ആദരിക്കാനാണ് മറുനാടന്‍ ഒരുങ്ങുന്നത്. ബ്രിസ്‌ബേന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത ഈവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പായ പി.ആര്‍. എന്റര്‍ടൈന്‍മെന്റുമായി കൈകോര്‍ത്താണ് ഈ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഓസ്‌ട്രേലിയയിലെ മലയാളി കുടിയേറ്റ സമൂഹത്തില്‍ നിന്നും സമൂഹത്ത ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തികളേയോ സംഘടനകളയോ പ്രസ്ഥാനങ്ങളേയോ കണ്ടെത്തി അവരെ ആദരിക്കാനുള്ള ഒരു അസുലഭ അവസരവുമായി മറുനാടന്‍ മലയാളി ഓസ്‌ട്രേലിയ ചാപ്റ്റര്‍ നിങ്ങളിലേക്കെത്തുന്നത്.
ഓസ്‌ട്രേലിയന്‍ ആരോഗ്യ രംഗത്ത് ഏറ്റവും വലിയ സംഭാനകള്‍ നല്‍കുന്ന ആതുര ശുശ്രൂഷ രംഗത്ത് പ്രവര്‍ത്തിക്കുന്ന അസാധാരണ വ്യക്തിത്വങ്ങള്‍ , മലയാളി സമൂഹത്തിലും ഇതരസമൂഹങ്ങളിലും കൃത്യമായസ്ഥാനം നേടിയ ഹോം ലോണ്‍, മോര്‍ട്ട് ഗേജ് രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, പ്രോപ്പര്‍ട്ടി മാനേജ്മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ , സ്ഥാപനങ്ങള്‍ കലാ കായിക രംഗത്ത് തനതായ നേട്ടങ്ങള്‍ കൈവരിച്ച ബഹുമുഖ പ്രതിഭകള്‍ തുടങ്ങിയവരെ ആദരിക്കുന്നതിനായി മറുനാടന്‍ മലയാളിയും ബ്രിസ്‌ബേന്‍ ആസ്ഥാനമായി പ്രവര്‍ത്തിുെന്ന പി ആര്‍ എന്റര്‍ടെയ്ന്‍മെന്റുമായി കൈ കോര്‍ത്തു കൊണ്ട് മറുനാടന്‍ ആദ്യ അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിക്കുന്നു. പൊതു സമൂഹത്തിന്റെ നോമിനേഷനുകളിലൂടെയും വോട്ടിംഗിലൂടെയും തെരഞ്ഞെടുക്കപ്പെടുന്ന ജേതാക്കള്‍ക്ക് 2024 മെയ് 30ന് ബ്രിസ്ബനില്‍ ' സമ്മര്‍ ഇന്‍ ഓസ്‌ട്രേലിയ ' എന്ന പ്രൗഡ ഗംഭീരമായ മെഗാ ഇവന്റില്‍ വച്ച് ആദരിക്കപ്പെടുന്നതിനുള്ള അപൂര്‍വ്വമായ ഒരു അവസരമൊരുങ്ങുകയാണ്.
അര്‍ഹരായവരെ കണ്ടെത്താന്‍ മറുനാടന്‍ മലയാളി വാര്‍ത്താ പോര്‍ട്ടല്‍ വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴി ഷെയര്‍ ചെയ്യപ്പെടുന്ന ലിങ്ക് വഴിയും വായനക്കാര്‍ക്കും അദ്യുദയകാംക്ഷികള്‍ക്കും ജേതാക്കളെ നോമിനേറ്റ് ചെയ്യാന്‍ സാധിക്കും. നോമിനികളായി വരുന്നവരുടെ മികവുകളും പൊതു സമൂഹത്തിന് നല്‍കുന്ന സംഭാവനകളും ആവും വോട്ടിംഗിങ്ങിനു മാനദണ്ഡങ്ങള്‍ആയി കണക്കാക്കപ്പെടുക. വായനക്കാരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഈ അവാര്‍ഡ് വരും വര്‍ഷങ്ങളിലും നടത്തപ്പെടുന്നതാണ്. ഈ വര്‍ഷത്തെ ജേതാക്കള്‍ക്ക് മെയ് 30 ന് ചലച്ചിത്ര നടന്‍ ധ്യാന്‍ ശ്രീനിവാസനും കോട്ടയം നസീറും നയിക്കുന്ന സമ്മര്‍ ഇന്‍ ഓസ്‌ട്രേലിയ എന്ന മെഗാ ഷോയില്‍ വച്ച് വിതരണം ചെയ്യും. ഓസ്‌ട്രേലിയന്‍ പ്രവാസ സമൂഹത്തില്‍ ഏറെ ആദരവ ലഭിക്കുന്ന പുരസ്‌കാരങ്ങളില്‍ ഒന്നായി ഇത്തവണയും വരും വര്‍ഷങ്ങളിലും മാറും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
മറുനാടന്‍ മലയാളിയുടെ ഏതൊരു വായനക്കാര്‍ക്കും ഓസട്രേലിയന്‍ മലയാളിയായ വ്യക്തികളേയും അവര്‍ പ്രതിനിധാനം ചെയ്യുന്ന .സ്ഥാപനങ്ങളെയും അവാര്‍ഡിനായി നോമിനേഷന്‍ ചെയ്യാം. വായനക്കാരുടെ നോമിനേഷന്‍ ലിസ്റ്റ് പരിഗണിച്ച് മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് മറുനാടന്‍ മലയാളി എഡിട്റ്റാറിയല്‍ ബോര്‍ഡായിരിക്കും.
നോമിനേഷന്‍ സമര്‍പ്പിക്കേണ്ട വിലാസം
awards@marunadan.in
ആരെയൊക്കെ നോമിനേറ്റ് ചെയ്യാം? ഓസ്‌ട്രേലിയന്‍ മലയാളി സമൂഹത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമാണ് പുരസ്‌കാരം. പ്രധാനമായും താഴെ പറയുന്ന വിഭാഗങ്ങളിലാണ് നോമിനേഷന്‍ സ്വീകരിക്കുന്നത്:
ആതുര ശുശ്രൂഷാ രംഗം: ഓസ്‌ട്രേലിയന്‍ ആരോഗ്യരംഗത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന വ്യക്തിത്വങ്ങള്‍.
സാമ്പത്തിക മേഖല: ഹോം ലോണ്‍, മോര്‍ട്ട്‌ഗേജ്, പ്രോപ്പര്‍ട്ടി മാനേജ്മെന്റ് രംഗങ്ങളില്‍ മലയാളികള്‍ക്കിടയില്‍ വിശ്വസ്തത നേടിയവര്‍.
കലാ-കായിക രംഗം: തനതായ നേട്ടങ്ങള്‍ കൈവരിച്ച പ്രതിഭകള്‍.
സംഘടനകള്‍: മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍.
തിരഞ്ഞെടുപ്പ് രീതി പൊതുസമൂഹത്തില്‍ നിന്നുള്ള നോമിനേഷനുകളാണ് അവാര്‍ഡിനായി പരിഗണിക്കുക. വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും തങ്ങള്‍ക്കറിയാവുന്ന അര്‍ഹരായവരെ നോമിനേറ്റ് ചെയ്യാം. ഇങ്ങനെ ലഭിക്കുന്ന നോമിനേഷനുകളില്‍ നിന്ന് മറുനാടന്‍ മലയാളി എഡിറ്റോറിയല്‍ ബോര്‍ഡ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവര്‍ക്കായി വോട്ടിംഗ് നടത്തും. വായനക്കാരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിലാകും അന്തിമ ജേതാക്കളെ നിശ്ചയിക്കുക. ഓരോ വ്യക്തിയുടെയും മികവും സമൂഹത്തിന് നല്‍കിയ സംഭാവനകളുമാണ് വോട്ടിംഗിന്റെ പ്രധാന മാനദണ്ഡം.
അവാര്‍ഡ് ദാന ചടങ്ങ് 2026 മെയ് 30-ന് ബ്രിസ്‌ബേനില്‍ നടക്കുന്ന 'സമ്മര്‍ ഇന്‍ ഓസ്‌ട്രേലിയ' എന്ന മെഗാ ഇവന്റില്‍ വെച്ചാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. മലയാളത്തിന്റെ പ്രിയ താരം ധ്യാന്‍ ശ്രീനിവാസനും കോട്ടയം നസീറും നയിക്കുന്ന പ്രൗഢഗംഭീരമായ മെഗാ ഷോയിലാകും ഈ ആദരം. വരും വര്‍ഷങ്ങളിലും തുടര്‍ച്ചയായി ഈ പുരസ്‌കാരം നല്‍കാനാണ് മറുനാടന്‍ ലക്ഷ്യമിടുന്നത്.
