ട്രംപിന്റെ തിരിച്ചുവരവ് പ്രവചിച്ചു, യുഎസ് - ഇറാന്‍ യുദ്ധവും; ആദ്യ രണ്ട് പ്രവചനങ്ങളും അച്ചട്ട്; ഇനി സംഭവിക്കാന്‍ പോകുന്നത് അമേരിക്കയുടെ തകര്‍ച്ചയോ? കഴിഞ്ഞ 20 വര്‍ഷമായി ഇറാന്‍ ഈയൊരു യുദ്ധത്തിന്റെ 'തയ്യാറെടുപ്പില്‍'; ആതന്‍സിന്റെ പതനത്തിന് കാരണമായ സിസിലിയന്‍ സൈനിക നീക്കത്തിന് സമാനം? 'ചൈനീസ് നോസ്ട്രഡാമസിന്റെ' മൂന്നാം പ്രവചനം ഫലിക്കുമോ? ലോകക്രമം മാറാന്‍ പോകുന്നുവെന്ന് ജിയാങ് ഷുചിന്‍

Update: 2026-03-07 11:30 GMT

വാഷിംഗ്ടണ്‍: അമേരിക്ക - ഇസ്രയേല്‍ സഖ്യവും - ഇറാനും തമ്മിലുള്ള സംഘര്‍ഷം ലോകത്തെ ഭീതിയിലാഴ്ത്തുമ്പോള്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ചൈനീസ്-കനേഡിയന്‍ ചരിത്രകാരനായ പ്രൊഫസറുമായ ജിയാങ് ഷുചിന്‍ (Xueqin Jiang) നടത്തിയ പ്രവചനങ്ങള്‍. 2024-ല്‍ നടത്തിയ മൂന്ന് പ്രധാന പ്രവചനങ്ങളില്‍ രണ്ടെണ്ണം അക്ഷരംപ്രതി ശരിയായതോടെ 'ചൈനയുടെ നോസ്ട്രഡാമസ്' എന്ന് അറിയപ്പെടുന്ന ജിയാങ് ഷുചിന്റെ പരാമര്‍ശം ചര്‍ച്ചയാകുന്നത്. 2024-ല്‍ തന്റെ 'പ്രെഡിക്റ്റീവ് ഹിസ്റ്ററി' (Predictive History) എന്ന യൂട്യൂബ് ചാനലിലൂടെ ജിയാങ് മൂന്ന് കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്.

ജിയാങ് ഷുചിന്‍ നടത്തിയ മൂന്ന് പ്രധാന പ്രവചനങ്ങളില്‍ രണ്ടെണ്ണം ഇതിനോടകം സത്യമായിക്കഴിഞ്ഞു. 2025-ല്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന ആദ്യ പ്രവചനം ശരിയായി. ട്രംപ് ഭരണകൂടം ഇറാനുമായി യുദ്ധം തുടങ്ങുമെന്ന നിരീക്ഷണവും ശരിയായി. ഈ യുദ്ധത്തില്‍ അമേരിക്ക പരാജയപ്പെടുമെന്ന ഈ മൂന്നാമത്തെ പ്രവചനമാണ് ഇപ്പോള്‍ ലോകരാജ്യങ്ങളെയും സൈനിക വൃത്തങ്ങളെയും ഒരുപോലെ ചിന്തിപ്പിക്കുന്നത്. ഇതോടെയാണ് ജിയാങ് ഷുചിന്റെ മൂന്നാമത്തെ പ്രവചനം ലോകശ്രദ്ധ നേടുന്നത്.

അമേരിക്ക തോല്‍ക്കുമെന്ന് പറയാന്‍ കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഭൂപ്രകൃതിയും ജനസംഖ്യയുമാണ് പ്രധാനം. ഇറാന്റെ പര്‍വ്വതനിരകള്‍ നിറഞ്ഞ ഭൂപ്രകൃതിയും വലിയ ജനസംഖ്യയും കാരണം അവിടെ ഒരു അധിനിവേശം നടത്തുക എന്നത് അമേരിക്കയ്ക്ക് അസാധ്യമായിരിക്കും. ഇത് ചരിത്രത്തിലെ ആതന്‍സിന്റെ പതനത്തിന് കാരണമായ സിസിലിയന്‍ പര്യവേഷണത്തിന് സമാനമാകുമെന്ന് ജിയാങ് മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ 20 വര്‍ഷമായി ഇറാന്‍ ഈയൊരു സംഘര്‍ഷത്തിനായി തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ജൂണിലെ 12 ദിവസത്തെ യുദ്ധത്തിലൂടെ ഇസ്രായേലിന്റെയും അമേരിക്കയുടെയും ആക്രമണ ശേഷി ഇറാന്‍ കൃത്യമായി പഠിച്ചു കഴിഞ്ഞു.



Full View

ഹൂതികള്‍, ഹിസ്ബുള്ള, ഹമാസ് തുടങ്ങിയ സംഘടനകളിലൂടെ അമേരിക്കന്‍ മനോനിലയെ തകര്‍ക്കാനും സാമ്രാജ്യത്വത്തെ ദുര്‍ബലപ്പെടുത്താനുമുള്ള തന്ത്രം ഇറാന്‍ മെനഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. യുദ്ധം ദീര്‍ഘകാലം നീണ്ടുനില്‍ക്കുമെന്നും അത് അവസാനിക്കുമ്പോള്‍ ഇന്നത്തെ ലോകക്രമം ഇങ്ങനെയായിരിക്കില്ലെന്നും ജിയാങ് ബ്രേക്കിംഗ് പോയിന്റ്‌സ് എന്ന ഷോയില്‍ വ്യക്തമാക്കി.

വെറും നിഗമനങ്ങളല്ല, മറിച്ച് ചരിത്രപരമായ പാറ്റേണുകളും ഗെയിം തിയറിയും വിശകലനം ചെയ്താണ് ജിയാങ് തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്. പുരാതന ഗ്രീസിലെ ആതന്‍സിന്റെ പതനത്തിന് കാരണമായ സിസിലിയന്‍ സൈനിക നീക്കത്തോടാണ് ഇറാന്റെ മേലുള്ള അമേരിക്കന്‍ അധിനിവേശത്തെ അദ്ദേഹം ഉപമിക്കുന്നത്. പുറമെ ശക്തിയെന്ന് തോന്നുമെങ്കിലും ആത്യന്തികമായി ഇത് അമേരിക്കന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് വഴിവെക്കുമെന്ന് അദ്ദേഹം കരുതുന്നു.

ബീജിംഗില്‍ തത്വശാസ്ത്രവും ചരിത്രവും പഠിപ്പിക്കുന്ന ജിയാങ്, യേല്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ വ്യക്തിയാണ്. പ്രെഡിക്റ്റീവ് ഹിസ്റ്ററി എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ചരിത്രപരമായ പാറ്റേണുകളും ഗെയിം തിയറിയും വിശകലനം ചെയ്താണ് അദ്ദേഹം ഭാവി പ്രവചിക്കുന്നത്. ഐസക് അസിമോവിന്റെ ഫൗണ്ടേഷന്‍ നോവലുകളിലെ സൈക്കോ ഹിസ്റ്ററി എന്ന സങ്കല്പത്തില്‍ നിന്നാണ് അദ്ദേഹം ഇതിനായി പ്രചോദനം ഉള്‍ക്കൊണ്ടത്. യുദ്ധം പെട്ടെന്ന് അവസാനിക്കില്ലെന്നും അത് ദീര്‍ഘകാലം നീണ്ടുനില്‍ക്കുമെന്നുമാണ് ജിയാങ്ങിന്റെ നിഗമനം. ഈ സംഘര്‍ഷം അവസാനിക്കുമ്പോഴേക്കും ഇന്നത്തെ ലോകക്രമം പൂര്‍ണ്ണമായും മാറിയിട്ടുണ്ടാകുമെന്നും അമേരിക്കന്‍ ആധിപത്യം അവസാനിക്കുമെന്നും അദ്ദേഹം 'ബ്രേക്കിംഗ് പോയിന്റ്‌സ്' (Breaking Points) എന്ന ഷോയില്‍ വ്യക്തമാക്കി.

Tags:    

Similar News