'പുലി' സിനിമയിൽ അഭിനയിച്ചിട്ടും ഭാഗ്യരേഖ തെളിഞ്ഞില്ല; അന്ന് നായകന്റെ വീട്ടിലെ റെയ്ഡ് കാരണം പടം ഇറങ്ങാതെ ഫാൻസുകാർ ഉച്ച വരെ കാത്തിരുന്നു എന്നിട്ടും ഫലം നിരാശ; വർഷങ്ങൾക്കിപ്പുറം വീണ്ടും കുത്തിപ്പൊക്കി ആ കേസ്; വിജയ് കൃത്യമായ വരുമാനം വെളിപ്പെടുത്തിയിട്ടില്ല; നാല് ചുറ്റും വലവിരിച്ച് ആദായ നികുതി; നിർണായക ഉത്തരവുമായി കോടതി; ദളപതിക്ക് ഇനി കഷ്ടകാലം

Update: 2026-02-06 07:33 GMT

ചെന്നൈ: ആദായ നികുതി വകുപ്പ് നടൻ വിജയ്‍ക്ക് ചുമത്തിയ 1.5 കോടി രൂപയുടെ പിഴ മദ്രാസ് ഹൈക്കോടതി ശരിവെച്ചു. പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന വിധി. 2015-16 സാമ്പത്തിക വർഷത്തിലെ യഥാർത്ഥ വരുമാനം വെളിപ്പെടുത്താതിരുന്നതിനാണ് താരത്തിന് ഈ പിഴ ചുമത്തിയത്.

'പുലി' സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലമായി പണമായി നേരിട്ട് കൈപ്പറ്റിയ 4.93 കോടി രൂപ വരുമാനത്തിൽ ഉൾപ്പെടുത്തിയില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. 16 കോടി രൂപ ചെക്ക് ആയി വാങ്ങിയതായാണ് വിജയ് തന്റെ പ്രതിഫലമായി കാണിച്ചിരുന്നത്. നടൻ സ്വമേധയാ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ലെന്നും, 2015-ൽ നടന്ന റെയ്ഡിന് ശേഷമാണ് 15 കോടി രൂപയ്ക്ക് നികുതി അടയ്ക്കാൻ തയ്യാറായതെന്നും ആദായ നികുതി വകുപ്പ് വാദിച്ചിരുന്നു. ഈ വാദം കോടതി അംഗീകരിക്കുകയും ചെയ്തു.

2015-ൽ വിജയ്‍യുടെ വീട്ടിൽ നടന്ന പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്തതിനെ തുടർന്നാണ് 2022-ൽ 1.5 കോടി രൂപ പിഴ ചുമത്തിയത്. 2019 ജൂണിന് മുൻപ് നടപടി സ്വീകരിക്കേണ്ടിയിരുന്നു എന്നായിരുന്നു പിഴ ചുമത്തിയതിനെതിരെയുള്ള വിജയ്‍യുടെ പ്രധാന വാദം. 2022-ൽ വിജയ് നൽകിയ ഹർജി കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇതിന് മുൻപ് പരിഗണിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് കേസ് വീണ്ടും ഹൈക്കോടതി ലിസ്റ്റ് ചെയ്തത്. അന്ന് നായകന്റെ വീട്ടിലെ റെയ്ഡ് കാരണം പടം ഇറങ്ങാതെ ഫാൻസുകാർ ഉച്ച വരെയാണ് കാത്തിരുന്നത് എന്നിട്ടും സിനിമ ഇറങ്ങിയപ്പോൾ നിരാശയായിരുന്നു ഫലം.

ഹർജി തള്ളിയതോടെ, 1.5 കോടി രൂപ പിഴ അടയ്ക്കണമെന്ന ആദായ നികുതി വകുപ്പിന്റെ നിർദേശം നിയമപരമായി നിലനിൽക്കുകയാണ്. ഈ വിധിക്ക് പിന്നാലെ ഡിഎംകെ, ബിജെപി ഐടി ഹാൻഡിലുകൾ വിജയ്‍യെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.

2015-ൽ വിജയ്‍യുടെ വസതിയിൽ ആദായ നികുതി വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിലാണ് നികുതി വെട്ടിപ്പിന്റെ നിർണ്ണായക രേഖകൾ ലഭിച്ചത്. പരിശോധനയ്ക്ക് ശേഷമാണ് 15 കോടി രൂപയ്ക്ക് നികുതി അടയ്ക്കാൻ താരം സമ്മതിച്ചതെന്നും, അല്ലാതെ സ്വമേധയാ വരുമാനം വെളിപ്പെടുത്തിയിരുന്നില്ലെന്നും അധികൃതർ കോടതിയെ ബോധിപ്പിച്ചു. പരിശോധനയിൽ പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ 2022-ലാണ് താരത്തിന് 1.5 കോടി രൂപ പിഴ ചുമത്തിയത്.

പിഴ ചുമത്തിയ നടപടി നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു വിജയ്‍യുടെ അഭിഭാഷകന്റെ വാദം. 2019 ജൂണിന് മുൻപ് പൂർത്തിയാക്കേണ്ട നടപടികൾ 2022-ൽ നടപ്പിലാക്കിയത് കാലതാമസം വരുത്തിയതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങൾ പരിഗണിച്ച കോടതി ഈ വാദം അംഗീകരിച്ചില്ല. കൃത്യമായ വരുമാനം വെളിപ്പെടുത്താത്ത പക്ഷം പിഴ ഈടാക്കാൻ വകുപ്പിന് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 2022-ൽ സമർപ്പിച്ച ഹർജിയിൽ കഴിഞ്ഞ വർഷം ഡിസംബറിലും ഈ വർഷം ജനുവരിയിലുമായി നടന്ന വിശദമായ വാദങ്ങൾക്കൊടുവിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

വിധി പുറത്തുവന്നതിന് പിന്നാലെ തമിഴ്‌നാട് രാഷ്ട്രീയത്തിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്കാണ് ഇത് വഴിയൊരുക്കിയിരിക്കുന്നത്. തന്റെ രാഷ്ട്രീയ പാർട്ടിയായ 'തമിഴക വെട്രി കഴകം' (TVK) വഴി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ തയ്യാറെടുക്കുന്ന വിജയ്‍യെ പരിഹസിച്ച് ഡിഎംകെ, ബിജെപി ഐടി സെല്ലുകൾ രംഗത്തെത്തി. നികുതി വെട്ടിക്കുന്നവരാണോ ജനങ്ങളെ നയിക്കാൻ വരുന്നത് എന്ന തരത്തിലുള്ള വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

കോടതി വിധി തിരിച്ചടിയായതോടെ 1.5 കോടി രൂപ പിഴയായി അടയ്ക്കാൻ വിജയ് നിർബന്ധിതനാകും. ഈ വിധിയിൽ അപ്പീൽ നൽകുമോ അതോ പിഴയടച്ച് കേസ് അവസാനിപ്പിക്കുമോ എന്നാണ് ആരാധകരും രാഷ്ട്രീയ നിരീക്ഷകരും ഇപ്പോൾ ഉറ്റുനോക്കുന്നത്.

Tags:    

Similar News