അലക്കാന്‍ അറിയാത്തവര്‍ക്ക് അത് നന്നായി പഠിക്കാം! യുവാക്കളെ ജീവിതം പഠിപ്പിക്കാന്‍ ക്രാഷ് കോഴ്‌സുമായി കാനഡയിലെ യൂണിവേഴ്‌സിറ്റി; അഡല്‍റ്റിംഗ് 101 എന്ന പേരിലെ കോഴ്‌സില്‍ നല്‍കുന്നത് നിത്യ ജീവിതത്തില്‍ ചെയ്യേണ്ട ജോലികളെ കുറിച്ചുള്ള പ്രായോഗിക പരിശീലനം
അലക്കാന്‍ അറിയാത്തവര്‍ക്ക് അത് നന്നായി പഠിക്കാം!
വോക്ക്: നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പഠനം കൂടാതെ നിത്യ ജീവിതത്തില്‍ അവര്‍ മനസിലാക്കിയിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് പ്രായോഗിക പരിശീലനം നല്‍കേണ്ടത്, അത്യാവശ്യമാണ് എന്ന ചര്‍ച്ചകള്‍ നാലുപാടും ഉയരുകയാണ്. കാനഡയിലെ പ്രശസ്തമായ സര്‍വ്വകലാശാലകള്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ കര്‍ശന നടപടികളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ടയര്‍ മാറ്റുക, പലചരക്ക് സാധനങ്ങള്‍ വാങ്ങുക, അലക്കുക തുടങ്ങിയ അടിസ്ഥാന ജീവിത ജോലികള്‍ ചെയ്യാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കായി അഡല്‍റ്റിംഗ് 101 എന്ന പേരിലാണ് ക്രാഷ് കോഴ്‌സ് ആരംഭിച്ചിരിക്കുന്നത്.
ഡിജിറ്റല്‍ യുഗത്തില്‍ ജീവിക്കുന്ന ഇന്നത്തെ കുട്ടികള്‍ക്ക് നിത്യ ജീവിതത്തില്‍ അവര്‍ക്ക് ചെയ്യേണ്ടി വരുന്ന പല ജോലികളെ കുറിച്ചും പ്രായോഗിക പരിശീലനമാണ് ഇവിടെ നല്‍കുന്നത്. 1997 നും 2012 നും ഇടയില്‍ ജനിച്ച വിദ്യാര്‍്ത്ഥികളാണ് ഇതിന് വിധേയരാകുന്നത്. ടൊറന്റോ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയാണ് ഈ സംരംഭത്തിന് വേദിയാകുന്നത്. എന്നാല്‍ പല വിദ്യാര്‍ത്ഥികള്‍ക്കും ഇത് വലിയൊരു കുരിശായി മാറുന്നു എന്നും പറയപ്പെടുന്നു. ഇവിടെയുള്ള ഒരു വിദ്യാര്‍ത്ഥി പറയുന്നത് കാറിന്റെ ടയര്‍ എങ്ങനെ മാറ്റണം എന്ന് തനിക്കറിയില്ല എന്നാണ്.
ഇതിന് കാരണമായി അയാള്‍ പറയുന്നത് തനിക്ക് സ്വന്തമായി ഒരു കാറില്ല എന്നതാണ്. തനിക്ക് തയ്യലും അറിയില്ലെന്നും പാചകം ഒഴികെ മിക്ക കാര്യങ്ങളെ കുറിച്ചും തനിക്ക് വ്യക്തമായ ധാരണയില്ലെന്നും ഈ വിദ്യാര്‍ത്ഥി വ്യക്തമാക്കുന്നു. ഒന്റാറിയോയിലെ വാട്ടര്‍ലൂ സര്‍വകലാശാലയും ഇക്കാര്യത്തില്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ കോഴ്‌സ് ആരംഭിച്ചിരിക്കുകയാണ്. പാചകം, ബജറ്റിംഗ്, അലക്കല്‍, പലചരക്ക് കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുക തുടങ്ങിയ ന്യൂ ജെന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യങ്ങളാണ് പ്രായോഗിക പരിശീലനത്തിലൂടെ അവര്‍ക്ക്
ഇപ്പോള്‍ സ്വായത്തമാകുന്നത്.
ആരോഗ്യകരമായി ബന്ധങ്ങള്‍ നിലനിര്‍ത്താനും അടുക്കളയില്‍ അഗ്നിബാധ ഉണ്ടായാല്‍ നേരിടുന്നതിനും വാഹനത്തിന്റെ ടയര്‍ മാറ്റുന്നതിനും എല്ലാം കോഴ്സിന്റെ ഭാഗമായി പരിശീലനം നല്‍കുന്നുണ്ട്. ഈ കോഴ്സ് വ്യ്ക്തിപരമായി വിദ്യാര്‍്ത്ഥികളുടെ ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കും
എന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. നേരത്തേ തന്നെ ഈ കഴിവുകള്‍ പരിശീലിച്ചിരുന്നു എങ്കില്‍ എത്ര പ്രയോജനപ്പെടുമായിരുന്നു എന്നാണ് പല വിദ്യാര്‍ത്ഥികളും പറയുന്നത്. സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും കുട്ടികള്‍ പഠിക്കുന്നില്ലെങ്കില്‍, അവരുടെ തുടര്‍ന്നുള്ള ജീവിതം വെല്ലുവിളി നിറഞ്ഞതായിരിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്.
വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ കാലം വീട്ടില്‍ തന്നെ താമസിക്കുന്നതിനാല്‍ മാതാപിതാക്കള്‍ വീട്ടുജോലികള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ കുട്ടികള്‍ക്ക് ഉത്തരവാദിത്തങ്ങള്‍ കുറയുന്നു എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ മാതൃക പിന്തുടര്‍ന്ന് പല സര്‍വകലാശാലകളും ആസൂത്രണം, ധനകാര്യം, പ്രഥമശുശ്രൂഷ തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കി ഇത്തരം പരിശീലന പരിപാടികള്‍ തുടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്.