ലഗേജ് കണ്‍വെയര്‍ ബെല്‍റ്റ് യാത്രക്കാരുടെ നടപ്പാതയായി തെറ്റിദ്ധരിച്ചു യാത്രക്കാരി; നടന്നു കയറിതോടെ കുഴിയിലേക്ക് മലര്‍ന്നടിച്ചു വീണു അപ്രത്യക്ഷയായി; റഷ്യന്‍ വിമാനത്താവളത്തിലെ ബാഗേജ് ഏരിയയില്‍ സംഭവിച്ചത്
ലഗേജ് കണ്‍വെയര്‍ ബെല്‍റ്റ് യാത്രക്കാരുടെ നടപ്പാതയായി തെറ്റിദ്ധരിച്ചു യാത്രക്കാരി. കണ്‍വെയര്‍ ബെല്‍റ്റിലൂടെ യാത്രക്കാരി നടന്ന് കയറി കുഴിയിലേക്ക് മലര്‍ന്നടിച്ച് വീണു. എയര്‍പോര്‍ട്ട് ചെക്ക് ഇന്‍ കൊണ്ടുപോകുന്നതിന് മുമ്പ് ഒരു സ്ത്രീ ബാഗേജ് കണ്‍വെയര്‍ ബെല്‍റ്റ് യാത്രക്കാരുടെ നടപ്പാതയാണെന്ന് തെറ്റിദ്ധരിച്ചാണ് അതില്‍ കയറിയത്.
വിചിത്രമായ സംഭവം നടക്കുന്നതിന് റഷ്യയിലാണ്. വ്ളാഡികാവ്കാസില്‍ നിന്ന് മോസ്‌കോയിലെ ഡൊമോഡെഡോവോ വിമാനത്താവളത്തിലേക്ക് എസ് 7 എയര്‍ലിംഗ് ഫ്‌ലൈറ്റിനായി യുവതി ചെക്ക് ഇന്‍ ചെയ്തിരുന്നു. മഞ്ഞ രോമക്കുപ്പായവും നീളമുള്ള കറുത്ത പാവാടയും പിങ്ക് നിറത്തിലുള്ള തൊപ്പിയുമാണ് യുവതി ധരിച്ചിരുന്നത്.
ചെക്കിന്‍ സ്റ്റാഫ് മറ്റൊരു യാത്രക്കാരോട് സംസാരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ സ്ത്രി ബാഗേജ് കണ്‍വെയര്‍ വഴിയിലൂടെ നിങ്ങുന്നത് ശ്രദ്ധിച്ചില്ല. മാത്രമല്ല സ്ത്രി കയറിപോകുന്നത് ഒരു മുറി ആണെന്ന് തെറ്റിദ്ധരിക്കുകയും സുരക്ഷാ സ്‌ക്രീനിംഗ് ഉപകരണത്തിലേക്ക് തലയിടുന്നതിനും ശ്രമിച്ചു. എയര്‍പോര്‍ട്ട് ചെക്ക് ഇന്‍ക്ക് പിന്നിലെ ബ്ലാക്ക് ഹോളിലേക്ക് അവര്‍ അപ്രത്യക്ഷയായകുകയാണ് ചെയ്തത്.
വിമാനത്താവളത്തിലെ ബാഗേജ് കൈകാര്യം ചെയ്യുന്ന ആളുകള്‍ സ്യൂട്ട്‌കേസിന് പകരം ഒരു സ്ത്രീ എത്തിയപ്പോള്‍ അവര്‍ വളരെ അത്ഭുപ്പെട്ടു. പിന്നീട് അവരാണ് ആ സ്ത്രീക്ക് ശരിയായ സ്ത്രീ പറഞ്ഞ് കൊടുത്ത് സഹായിച്ചത്. ബാഗേജ് കമ്പാര്‍ട്ട്‌മെന്റ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കാണാന്‍ ഉള്ള ആകംഷയിലാണ് ആ സ്ത്രീ അതിലേക്ക് കയറിയതെന്ന് ന്യൂസ് ഓപ്പറേറ്റര്‍ ക്രെമലിന്‍ പറഞ്ഞു. അതിനു വേണ്ടിയാണ് ചെക്കിന്‍ കൗണ്ടറിലെ കണ്‍വെയര്‍ ബെല്‍റ്റില്‍ കയറി ഒരു സാഹസിക യാത്ര നടത്തിയത്.
പുതുവത്സരവും ഓര്‍ത്തഡോക്‌സ് ക്രിസ്മസ് ദിനവും നീണ്ടുനില്‍ക്കുന്ന ഒരാഴ്ചയിലധികം പൊതു അവധി ദിനങ്ങള്‍ റഷ്യയില്‍ ഉണ്ടായിരുന്ന സാഹചര്യത്തിലാണ് സംഭവം.ഇത് ആദ്യമായല്ല ബാഗേജ് കണ്‍വെയര്‍ ബില്‍റ്റില്‍ യാത്ര ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നതെന്ന് പറയുന്നു. 2019ല്‍ തുര്‍ക്കിയിലെ ഇസ്താംബൂള്‍ എയര്‍പോര്‍ട്ടില്‍ ആദ്യമായി യാത്ര ചെയ്യുന്ന ഒരു സ്ത്രീ കണ്‍വെയര്‍ വഴി വിമാനത്തിലേക്ക് പോകാന്‍ ശ്രമിച്ചതും സമാന രീതിയില്‍ പാരാജയപ്പെട്ടിട്ടുമുണ്ട്.