30കോടി 20 ലക്ഷം സബസ്‌ക്രൈബര്‍; സംഭാവനകളായി കോടികള്‍ നല്‍കി ഞെട്ടിക്കും; ക്രിസ്റ്റിയാനോക്കൊപ്പം ഫുട്‌ബോള്‍ കളി; ബുര്‍ജ് ഖലീഫ കീഴടക്കിയ വീഡിയോ; ആരും കൈവെക്കാത്ത കണ്ടന്റുകള്‍ സൃഷ്ടിക്കുന്ന അഗ്രഗണ്യന്‍; ലോകത്തെ ഏറ്റവും ആസ്തിയുള്ള യൂട്യൂബര്‍; മിസ്റ്റര്‍ ബീസ്റ്റിനെ പരിചയപ്പെടാം

30കോടി 20 ലക്ഷം സബസ്‌ക്രൈബര്‍

Update: 2025-01-29 13:04 GMT

ന്യൂയോര്‍ക്ക്: യൂട്യൂബിലൂടെ ശതകോടീശ്വരന്‍മാരായി മാറിയ എത്ര പേരാണ് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉളളത്. ഇവരില്‍ ഏറ്റവുമധികം വരുമാനം ഉള്ള പലരും ഉണ്ടെങ്കിലും അവരില്‍ ഒന്നാം സ്ഥാനക്കാരന്‍ ആരാണെന്ന് ചോദിച്ചാല്‍ അതിന് ഒരുത്തരം മാത്രമേയുള്ളൂ മിസ്റ്റര്‍ ബീസ്റ്റ്. രസകരമായ ഉള്ളടക്കം കൊണ്ട് ലോകത്തെ യൂ ട്യൂബര്‍മാരില്‍ ഏറ്റവും വരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞ അദ്ദേഹം സാമൂഹ്യ സേവന മേഖലയിലും മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്.

മിസ്റ്റര്‍ ബീസ്റ്റിന്റെ ചാനലിന് 30കോടി 20 ലക്ഷം സബസ്‌ക്രൈബര്‍മാരാണ് ഉള്ളത്. യൂട്യൂബില്‍ നിന്ന് ഇദ്ദേഹത്തിന് ഒരു വര്‍ഷം ഏകദേശം 24 ദശലക്ഷം ഡോളര്‍ ലഭിക്കുന്നു എന്നാണ് 2021 ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിരവധി വ്യത്യസ്തമായ പരിപാടികള്‍ അടങ്ങുന്നതാണ് മിസ്റ്റര്‍ ബീസ്റ്റിന്റെ ഉള്ളടക്കം. ആഡംബര സമ്മാനങ്ങള്‍ നല്‍കുക. അതി സാഹസിക വീഡിയോകള്‍ നിര്‍മ്മിക്കുക. 20 ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുക, വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ലക്ഷക്കണക്കിന് പണം സ്വരൂപിക്കുക തുടങ്ങിയ പദ്ധതികള്‍ മിസ്റ്റര്‍ ബീസ്റ്റ് ഇതിനകം ചെയ്തിട്ടുണ്ട്.

2012 മുതല്‍ യൂട്യൂബില്‍ സജീവമാണ് മിസ്റ്റര്‍ ബീസ്റ്റ്സെങ്കിലും 2018-ലാണ് അദ്ദേഹം ആഗോള പ്രശസ്തി നേടുന്നത്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് മിസ്റ്റര്‍ ബീസ്റ്റിന്റെ സ്രഷ്ടാവ് ഡൊണാള്‍ഡ്സണ്‍ അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പത്ത് വര്‍ഷത്തോളമായി ഏറ്റവുമധികം സബ്‌സ്‌ക്രൈബറുള്ള വ്യക്തിഗത യൂട്യൂബ് ചാനല്‍ എന്ന പദവി കൈയടക്കി വച്ചിരുന്നത് പ്യൂഡീപൈയായിരുന്നു. സ്വീഡിഷുകാരനായ ഫെലിക്‌സാണ് ചാനലിന്റെ ഉടമ.

ഗെയിം റിയാക്ഷന്‍ വീഡിയോസ് ചെയ്യുന്ന ഫെലിക്‌സിന്റെ ചാനല്‍ 2013 ഓഗസ്റ്റിലാണ് ഏറ്റവും അധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള വ്യക്തിഗത ചാനലാകുന്നത്. ഈ നേട്ടമാണ് ജിമ്മി ഡൊണാള്‍സന്റെ മിസ്റ്റര്‍ ബീസ്റ്റ് പിന്നീട് മറികടന്നത്. പോസ്റ്റ് ചെയ്യുന്ന വീഡിയോകളെല്ലാം കൃത്യമായി മാര്‍ക്കറ്റ് ചെയ്യാനാകുന്നു എന്നതാണ് മിസ്റ്റര്‍ ബീസ്റ്റിന്റെ പ്രത്യേകത. 2018ല്‍ ടീ സിരിസിനെ സബ്‌സ്‌ക്രൈബേര്‍സിന്റെ എണ്ണത്തില്‍ മറികടക്കുന്നതിനായി പ്യൂഡീപൈയ്ക്ക് പിന്തുണയുമായി മിസ്റ്റര്‍ ബീസ്റ്റും എത്തിയിരുന്നു.

ജിമ്മി ഡൊണാള്‍ഡ്സണ്‍ എന്നാണ് എന്നാണ് മിസ്റ്റര്‍ ബീസ്റ്റിന്റെ യഥാര്‍ത്ഥ പേര്. ടിക്-ടോക്ക്് ്അമേരിക്കയില്‍ നിരോധിക്കുന്ന ഘട്ടം എത്തിയപ്പോള്‍ അത് വാങ്ങാനും മിസ്റ്റര്‍ ബീസ്റ്റ് ശ്രമം നടത്തിയിരുന്നു. 'പതിനൊന്ന് വര്‍ഷം മുമ്പ് 300 സബ്‌സ്‌ക്രൈബേഴ്‌സിനെ ലഭിച്ചപ്പോള്‍ ഞാന്‍ ഭയന്ന് പോയി.' തന്റെ നേട്ടത്തെ കുറിച്ച് എക്‌സില്‍ പറയവേ മിസ്റ്റര്‍ ബീസ്റ്റ് കുറിച്ചു. ഒപ്പം പതിനൊന്ന് വര്‍ഷം മുമ്പ് തനിക്ക് 300 സബ്‌സ്‌ക്രൈബേഴ്‌സിനെ നേടി തന്നെ വീഡിയോ അദ്ദേഹം എക്‌സില്‍ പങ്കുവച്ചു. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ മുന്നൂറ് എന്നത് ചെറിയ സംഖ്യയാണെന്നും തനിക്ക് ഒരു സബ്‌സ്‌ക്രൈബറെ പോലും കിട്ടിമെന്ന് കരുതിയില്ലെന്നും അദ്ദേഹം ആ വീഡിയോയില്‍ പറയുന്നു.


 



23 വയസ്സിനിടെ, യൂട്യൂബ് വരുമാനം ഉപയോഗിച്ച് സ്വന്തം പേരില്‍ ബര്‍ഗര്‍ ചെയിന്‍ ആരംഭിച്ച, 2 കോടി മരത്തൈകള്‍ വച്ചുപിടിപ്പിക്കാന്‍ 23 മില്യന്‍ ഡോളര്‍ (ഏകദേശം 170 കോടി രൂപ) സംഭാവന നല്‍കിയും ഞെട്ടിച്ചിട്ടുണ്ട് മിസ്റ്റര്‍ ബീസ്റ്റ്. പന്ത്രണ്ടാം വയസ്സില്‍ കാള്‍ ഓഫ് ഡ്യൂട്ടി കമ്പ്യൂട്ടര്‍ ഗെയിം കളിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു മിസ്റ്റര്‍ ബീസ്റ്റിന്റെ തുടക്കം. ആദ്യവര്‍ഷങ്ങളില്‍ ഒരു മൈക്രോഫോണ്‍ പോലുമില്ലാതെ, പൂര്‍ണമായും ഫോണില്‍ ചിത്രീകരിച്ചവയായിരുന്നു വിഡിയോകള്‍. പ്യൂഡിപൈ അടക്കമുള്ള ഹിറ്റ് യൂട്യൂബര്‍മാരുടെ വരുമാനം വിവരിക്കുന്നതായിരുന്നു പിന്നീട് വന്ന വിഡിയോകള്‍. യൂട്യൂബില്‍ നിന്ന് ഗൗരവമേറിയ ഒരു കരിയര്‍ സൃഷ്ടിക്കാമെന്ന് ജിമ്മി അന്നേ തിരിച്ചറിഞ്ഞിരുന്നു എന്നു ചുരുക്കം.

കോളജ് പഠനം ഉപേക്ഷിച്ച ജിമ്മി ആദ്യം ചെയ്തത് തന്റെ സുഹൃത്തുക്കളെ ഒപ്പം കൂട്ടി യൂട്യൂബില്‍ വൈറലാവുന്ന വിഡിയോകളെ കുറിച്ച് പഠിക്കലാണ്. അവ എന്തുകൊണ്ടു വൈറലായി എന്നും എന്തുകൊണ്ടാണ് യൂട്യൂബ് അവ കാഴ്ചക്കാര്‍ക്ക് നിര്‍ദേശിക്കുന്നതെന്നും മനസ്സിലാക്കാനായിരുന്നു അവരുടെ ശ്രമം.

വൈറലാവുമെന്നു പ്രതീക്ഷിച്ചു ചെയ്യുന്ന വിഡിയോകളൊന്നും ശ്രദ്ധിക്കപ്പെടാതെ നിരാശനായിരിക്കുമ്പോഴാണ് ജിമ്മിയുടെ തലയില്‍ ഒരു ബള്‍ബ് കത്തിയത്. ഒന്നു മുതല്‍ ഒരു ലക്ഷം വരെ എണ്ണുന്ന വിഡിയോ ചെയ്യുക. അങ്ങനെ എണ്ണിത്തുടങ്ങി. ഉറക്കവും ഭക്ഷണവും ഇല്ലാതെ 40 മണിക്കൂര്‍ ഒരേയിരിപ്പിരുന്നാണ് ഈ ഉദ്യമം ജിമ്മി പൂര്‍ത്തിയാക്കിയത്. 24 മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള വിഡിയോകള്‍ അപ്‌ലോഡ് ചെയ്യാന്‍ യൂട്യൂബ് അനുവദിക്കാത്തതിനാല്‍ വീഡിയോയുടെ ചില ഭാഗങ്ങള്‍ ഫാസ്റ്റ് ഫോര്‍വേഡ് ചെയ്ത് 23 മണിക്കര്‍ 48 മിനിറ്റ് ആക്കിയാണ് വിഡിയോ അപ്‌ലോഡ് ചെയ്തത്. എണ്ണിത്തീര്‍ത്ത്, ഒടുവില്‍ അവശനായി ജിമ്മി പറയുന്നുണ്ട്.

എന്നാല്‍ ജിമ്മിയെ ഞെട്ടിച്ചുകൊണ്ട് ആ വിഡിയോ സൂപ്പര്‍ ഹിറ്റായി മാറി. ആദ്യ ആഴ്ചകളില്‍ ദിനം പ്രതി ആയിരക്കണക്കിനു പേര്‍ കണ്ട വിഡിയോ പിന്നീട് ലക്ഷങ്ങളിലേക്കു നീണ്ടു. നാലു വര്‍ഷം കൊണ്ട് 2.3 കോടി വ്യൂസ് ആണ് ഈ വിഡിയോ നേടിയത്. പിന്നീട് വന്ന 100 മെഗാഫോണുകളുപയോഗിച്ച് ഗ്ലാസ് പൊട്ടിക്കല്‍, 24 മണിക്കൂര്‍ വെള്ളത്തിന് അടിയില്‍ കഴിയല്‍ വിഡിയോകളും വലിയ ഹിറ്റുകളായി. ബുദ്ധിമുട്ടും പണച്ചെലവുമുള്ള സ്റ്റണ്ട് വിഡിയോകള്‍ നിര്‍മിക്കുന്നതിലായിരുന്നു പിന്നീടുള്ള ശ്രദ്ധ.


Full View

യൂട്യൂബില്‍ ആരും പരീക്ഷിക്കാത്ത, കേള്‍ക്കുന്നവരെ അമ്പരപ്പിക്കുന്ന ആശയം കണ്ടെത്തലാണ് മിസ്റ്റര്‍ ബീസ്റ്റിന്റെ പരിപാടി. എത്ര പണം ചെലവിട്ടും എത്ര ബുദ്ധിമുട്ടിയും പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയില്‍ അവ നിര്‍മിക്കുന്നതാണ് അടുത്തപടി. മണ്ണിനടിയില്‍ ക്യാമറകളും ബള്‍ബുകളും ഘടിപ്പിച്ച ശവപ്പെട്ടിയില്‍ 50 മണിക്കൂര്‍ കിടക്കല്‍, 24 മണിക്കൂര്‍ ഐസ്‌ക്യൂബുകള്‍ക്കിടയില്‍ ജീവിക്കല്‍ തുടങ്ങി കേട്ടാല്‍ ഞെട്ടുന്ന പ്രവൃത്തികളാണ് മിസ്റ്റര്‍ ബീസ്റ്റ് ചാനലിന്റെ കണ്ടന്റ്.

വ്യത്യസ്തമായ കണ്ടന്റ് ലഭിക്കാനായി പണം വാരിയെറിയാന്‍ യാതൊരു മടിയും ജിമ്മിയ്ക്ക് ഇല്ല. സാധരണക്കാരായ വ്യക്തികള്‍ക്ക് ഒരു ലക്ഷം ഡോളര്‍ (ഏകദേശം 75 ലക്ഷം രൂപ) നല്‍കി അവരോട് ചെയ്യുന്ന ജോലി രാജി വയ്ക്കുമോ എന്നു ചോദിക്കുകയും സമ്മതിച്ചാല്‍ അത്രയും തുക ഉടനെ നല്‍കുകയും ചെയ്തിട്ടുണ്ട് മിസ്റ്റര്‍ ബീസ്റ്റ്. ഭ്രാന്താണെന്നു തോന്നുന്നുണ്ടോ? എന്നാല്‍ ഇതു കൂടി കേട്ടോളൂ. പൂജ്യം വ്യൂവേഴ്‌സുമായി യൂട്യൂബില്‍ ലൈവ് സ്ട്രീം ചെയ്യുന്നവര്‍ക്ക് പതിനായിരം ഡോളര്‍ വച്ച് നല്‍കി അവരുടെ പ്രതികരണം പകര്‍ത്തുക, ഗെയിം സ്ട്രീം ചെയ്യുന്ന കുട്ടികള്‍ക്ക് 25000 ഡോളര്‍ നല്‍കി അവരുടെ പ്രതികരണം പകര്‍ത്തുക എന്നിവയൊക്കെ മിസ്റ്റര്‍ ബീസ്റ്റിന്റെ ഇത്തരം ഭ്രാന്തുകളില്‍ ചിലതു മാത്രമാണ്.

 



അടുത്തിടെ ദുബായിലെ ബുര്‍ജ് ഖലീഫ കീഴടക്കിയു ജയിംസ് ഡൊണാള്‍ഡ്സണ്‍ താരമായിരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ മിസ്റ്റര്‍ ബീസ്റ്റ് കയറിയ വിഡിയോ ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു.

Tags:    

Similar News