മനുഷ്യര്‍ക്ക് ഭ്രാന്തയാല്‍ പിന്നെന്ത് ചെയ്യും? ഡെത്ത് മാച്ച് എന്ന പേരില്‍ അപകടകരമായ ഗെയിമുകള്‍ നടത്തി ആഘോഷം; ഇടിക്കൂട്ടില്‍ സ്വന്തം പിതാവിനെ കറന്റ് അടിപ്പിച്ച് കൊല്ലാന്‍ മകന്‍: വിചിത്രമായ ഗെയിം നടന്നത് ബ്രിട്ടനില്‍
മനുഷ്യര്‍ക്ക് ഭ്രാന്തയാല്‍ പിന്നെന്ത് ചെയ്യും?
ലണ്ടന്‍: ലോകത്ത് വിവിധ തരത്തിലുള്ള വിചിത്രമായ ഗെയിമുകള്‍ നടക്കുന്ന കാലമാണ് ഇപ്പോള്‍. ഡെത്ത് മാച്ച് എന്ന പേരില്‍ അങ്ങേയറ്റം അപകടകരമായ രീതിയില്‍ പല തരത്തിലുമുള്ള ഗെയിമുകളാണ് പല രാജ്യങ്ങളിലും നടക്കുന്നത്. മനുഷ്യര്‍ക്ക് ഭ്രാന്താണോ എന്ന് സംശയിക്കുന്ന രീതിയിലാണ് ഇത്തരം മല്‍സരങ്ങള്‍ അരങ്ങേറുന്നത്. പാശ്ചാത്യ രാജ്യങ്ങളിലാണ് ഇവ കൂടുതലായി കണ്ടു വരുന്നത്. ബ്രിട്ടനില്‍ കഴിഞ്ഞ ദിവസം ഇത്തരം ഒരു മാച്ചില്‍ പങ്കെടുത്ത ഒരാള്‍ സ്വന്തം പിതാവിനെ കറന്റടിപ്പിക്കുകയായിരുന്നു.
ജാക്ക് ഹാരോപ്പ് എന്ന ഇരുപത്തിയേഴുകാരനാണ് ഈ കടുംകൈ ചെയ്്തത്. ഇടിക്കൂട്ടില്‍ തന്നെ നേരിടാനെത്തിയ പിതാവിനെ ഏറ്റവും ക്രൂരമായ രീതിയിലാണ് ഇയാള്‍ നേരിട്ടത്. ഷെഫീല്‍ഡിലെ പെഡ്‌ലര്‍ ഇവന്റ്‌സ് വെയര്‍ഹൗസില്‍ റിങ്ങിന്റെ മധ്യത്തില്‍ ഒരു ബാറ്ററിയിലേക്ക് ജമ്പ് ലീഡുകള്‍ ഇയാള്‍ ബന്ധിക്കുന്നത് കാണാമായിരുന്നു. പിന്നീട് ഇയാള്‍ ജമ്പ്ലീഡുകളെ ചങ്ങല കൊണ്ട് ബന്ധിപ്പിച്ചു. ഇവയെയാണ് ഇടിക്കൂട്ടിലെ റിംഗ്റോപ്പുകളായി ഉപയോഗിച്ചത്. ഐസ്മാന്‍ എന്നറിയപ്പെടുന്ന ഇയാളുടെ പിതാവ് ഐസക്ക് ഹാരോപ്പുമായിട്ടാണ് ജാക്ക് ഏറ്റുമുട്ടിയത്.
യു.കെയിലെ ഡെത്ത് മാച്ചുകളുടെ സ്ഥാപകനായിട്ടാണ് ഇയാള്‍ അറിയപ്പെടുന്നത്. തുടര്‍ന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കാണുന്ന ദൃശ്യങ്ങളില്‍ ജാക്ക് പിതാവിനെ റിംഗ്റോപ്പില്‍ ബന്ധിക്കുന്നതായിട്ടാണ്. തുടര്‍ന്ന് കാണുന്നത് ഐസക്ക് ഹാരോപ്പിന്റെ മുഖത്ത് ചോര ചിതറിത്തെറിക്കുന്നതും ചങ്ങലകളില്‍ നിന്ന് തീപ്പൊരി പാറുന്നതായിട്ടാണ്. വലിയൊരു ജനക്കൂട്ടത്തിന് മുന്നിലാണ് ഈ ക്രൂര കൃത്യങ്ങള്‍ അരങ്ങേറുന്നത്. ഇത്തരം ഡെത്ത് ഗെയിമുകളില്‍ മല്‍സരിക്കുന്നവരെ കറന്റടിപ്പിക്കുന്നത് കൂടാതെ മേശമേല്‍ കിടത്തിയതിന് ശേഷം മൂര്‍ച്ചയുള്ള മുള്ളുകമ്പിയില്‍ പൊതിഞ്ഞ വടി കൊണ്ട് അടിക്കുന്നതും പതിവാണ്. സമൂഹ മാധ്യമങ്ങളില്‍ ഇത്തരം മല്‍സരങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.
മൂന്ന് വര്‍ഷം മുമ്പ് ഇത്തരത്തില്‍ ക്രൂരമായ രീതിയില്‍ കു്ട്ടികളുടെ മുന്നില്‍ വെച്ച് പരസ്പരം ആക്രമിച്ച സംഭവത്തില്‍ പോലീസ് ഇപ്പോഴും അന്വേഷണം തുടരുകയാണ്. അന്ന് ഗുസ്തിക്കാരായ റോണി താച്ചറും ബ്ലിസാര്‍ഡും തമ്മിലുള്ള പോരാട്ടത്തിലെ ഭയാനകമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ട്യൂബ്ലൈറ്റുകളും മരക്കമ്പുകളും ഉപയോഗിച്ച് ഇവര്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ കുട്ടികള്‍ ഭീതിയോടെ നോക്കിയിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.