വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയ എസ്.എഫ്.ഐ.ഒ നടപടി വെറും പ്രഹസനം മാത്രം; സിപിഎം -ബിജെപി ഒത്തുകളി തുടരുന്നു; ഇപ്പോള്‍ നടക്കുന്നത് വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും വി ഡി സതീശന്
വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയ എസ്.എഫ്.ഐ.ഒ നടപടി വെറും പ്രഹസനം
Update: 2024-10-13 09:31 GMT
തിരുവനന്തപുരം: സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയ എസ്.എഫ്.ഐ.ഒ നടപടി വെറും പ്രഹസനം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സിപിഎം -ബിജെപി ഒത്തുകളി തുടരുകയാണ്. ഇപ്പോള്‍ നടക്കുന്നത് വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.
പല കേസുകളിലും ഇതുവരെ ഉണ്ടായിരിക്കുന്നതെല്ലാം വെറും പ്രഹസനമാണ്. ഈ കേസിലും അത് ആവര്‍ത്തിക്കും. കരുവന്നൂര്‍ കേസിലടക്കം ഇതാണ് സംഭവിച്ചത്. പലരേയും വിളിച്ചുവരുത്തും, ഇപ്പോള്‍ അറസ്റ്റ് ചെയ്യും എന്നൊക്കെ തോന്നും. എന്നിട്ട് എന്തായി ഇപ്പോള്‍ കരുവന്നൂര്‍ കേസിലും സുരേന്ദ്രന്റെ രണ്ട് കേസിലുമെല്ലാം ചെയ്തത് ഈ കേസിലും ആവര്‍ത്തിക്കും. തിരഞ്ഞെടുപ്പിന് മുന്‍പ് നടത്തുന്ന ഒരു ഷോ മാത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു.