ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത കൊലപാതകത്തിന്റെ രസം കണ്ടെത്തി ട്രെയിനറെ കൊന്നു; 20കാരന്‍ അഴിക്കുള്ളില്‍
ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത കൊലപാതകത്തിന്റെ രസം കണ്ടെത്തി ട്രെയിനറെ കൊന്നു
ലണ്ടന്‍: കത്തികളോട് വലിയ ഭ്രമമുണ്ടായിരുന്ന, സ്വയം 'നിഞ്ച കില്ലര്‍' എന്ന് വിശേഷിപ്പിച്ചിരുന്ന വിദ്യാര്‍ത്ഥി പരിശീലകയായ ആമി ഗ്രേയെ കൊന്ന കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. നസേന്‍ സാദി എന്ന 20 കാരനാണ് 34 കാരിയായ പരിശീലകയെ പടിഞ്ഞാറന്‍ അണ്ടര്‍ക്ലിഫ് പ്രൊമെനേഡിലുള്ള ഡൂളി ചൈന്‍ ബീച്ചില്‍ വെച്ച് അതിക്രൂരമായി കുത്തികൊല്ലപ്പെടുത്തിയത്. ഇക്കഴിഞ്ഞ മെയ് 24 ന് ആയിരുന്നു സംഭവം നടന്നത്. മറ്റൊരു വ്യക്തിയെ വധിക്കാന്‍ ശ്രമിച്ചതിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
ഒരു യഥാര്‍ത്ഥ കുറ്റം ചെയ്ത് ട്രൂ ക്രൈം എപ്പിസോഡുകളില്‍ താരമാകാന്‍ ആയിരുന്നു സാദിയുടെ ആഗ്രഹ്ജം.അതിനു വേണ്ടിയായിരുന്നത്രെ കടല്‍ക്കരയില്‍ ഏറെ വൈകിയും തീകായാന്‍ ഇരുന്ന രണ്ട് വനിതകളെ അയാള്‍ ആക്രമിച്ചത്. ആമി ഗ്രേ, സംഭവസ്ഥലത്ത് വെച്ചു തന്നെ മരണമടഞ്ഞപ്പോള്‍, ലെയാന്‍ മൈല്‍സ് എന്ന രണ്ടാമത്തെ ഇര ഇരുപതോളം കുത്തുകളേറ്റിട്ടും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
കത്തികളോട് വല്ലാത്ത അഭിനിവേശമായിരുന്നു സാദിക്ക്. വിവിധ വെബ് സൈറ്റുകളില്‍ നിന്നായി ആറോളം കത്തികള്‍ ഇയാള്‍ വാങ്ങി സൂക്ഷിച്ചിരുന്നു. ഗ്രീന്‍വിച്ച് യൂണിവേഴ്സിറ്റിയില്‍ ക്രിമിനോളജി, ക്രിമിനല്‍ സൈക്കോളജി വിദ്യാര്‍ത്ഥിയായ സാദി, ആക്രമണം നടക്കുന്ന സമയത്ത് ബേണ്മത്തിലായിരുന്നു താമസം എന്ന് സമ്മതിച്ചെങ്കിലും കൊലപാതകത്തിന്റെ സി സി ടി വി ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തി താനാണ് എന്ന വാദം നിഷേധിക്കുകയായിരുന്നു.
തനിക്ക് ആരെയും ആക്രമിക്കാന്‍ ഒരു കാരണവുമില്ലെന്നും, പോലീസ് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്തതാണ് എന്നുമായിരുന്നു ഇയാളുടെ വാദം.എന്നാല്‍, ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത കത്തികള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ ഇയാള്‍ക്ക് എതിരായതോടെ ഇയാള്‍ ങ്കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.