സൗത്ത് കരോലിന യൂണിവേഴ്‌സിറ്റി റസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ വെടിവയ്പ്പ്; രണ്ട് മരണം, ഒരാള്‍ക്ക് പരിക്ക്

സൗത്ത് കരോലിന യൂണിവേഴ്‌സിറ്റി റസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ വെടിവയ്പ്പ്; രണ്ട് മരണം, ഒരാള്‍ക്ക് പരിക്ക്

Update: 2026-02-13 12:02 GMT

ഓറഞ്ച്ബര്‍ഗ്: സൗത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി റസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ വ്യാഴാഴ്ചയുണ്ടായ വെടിവയ്പ്പില്‍ രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യൂണിവേഴ്‌സിറ്റി അറിയിച്ചു. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങളോ പരിക്കേറ്റ വ്യക്തിയുടെ അവസ്ഥയോ സര്‍വകലാശാല അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെടിവയ്പ്പിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് രാത്രിയോടെ ഓറഞ്ച്ബര്‍ഗിലെ കാമ്പസ് അടച്ചു. നാല് മണിക്കൂറിനു ശേഷമാണ് കാമ്പസ് തുറന്നത്. പൊലീസ് സംഘം സ്ഥലത്ത് പരിശോധന തുടരുകയാണ്.

Tags:    

Similar News