കുട്ടികളുടെ നഗ്ന വീഡിയോകള്‍ സൃഷ്ടിച്ച ബി ബി സി വാര്‍ത്താ അവതാരകന് തടവ് ശിക്ഷ; 35 കേസുകളില്‍ ഇയാള്‍ കുറ്റസമ്മതം നടത്തി പ്രതി

കുട്ടികളുടെ നഗ്ന വീഡിയോകള്‍ സൃഷ്ടിച്ച ബി ബി സി വാര്‍ത്താ അവതാരകന് തടവ് ശിക്ഷ

Update: 2024-12-10 06:10 GMT

ലണ്ടന്‍: ഒന്‍പത് വയസ്സുമുതല്‍ പ്രായമുള്ള കുട്ടികളുമായി ഓണ്‍ലൈനില്‍ ബന്ധം പുലര്‍ത്തുകയും, അവരേ, തുണിയുരിഞ്ഞ് നഗ്നത പ്രദര്‍ശിപ്പിക്കാന്‍ പ്രലോഭിപ്പിക്കുകയും അതെല്ലാം വീഡിയോ ആക്കുകയും ചെയ്ത മുന്‍ ബി ബി സി വാര്‍ത്താ അവതാരകന് കോടതി എട്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. പിടിയിലാവുന്നതിന് മുന്‍പ് ഏതാണ്ട് അഞ്ചു വര്‍ഷത്തോളം ഇയാള്‍ ഈ പരിപാടി തുടര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബി ബി സിയുടെ മുന്‍ ടോക്കിയോ കറസ്പോണ്ടന്റാണ് പ്രതിയായ ഡന്‍കന്‍ ബാര്‍ട്ട്‌ലെറ്റ്.

ഒന്‍പതിനും പതിനാറിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍, ലൈവ് ആയി നഗ്നതാ പ്രദര്‍ശനം നടത്തുന്നതിന് ഇയാള്‍ ശരാശരി 25 പൗണ്ട് നല്‍കുമായിരുന്നത്രെ. ഇത്തരത്തിലുള്ള ഏകദേശം 35 കേസുകളില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയുണ്ടായി. തുടര്‍ന്നാണ്, ഏഷ്യന്‍ അഫയേഴ്സ് എന്ന മാസികയുടെ എഡിറ്ററും, എസ് ഒ എ എസ് ചൈന ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ ഗവേഷക സഹായിയുമായ ഇയാളെ എട്ട് വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചത്. 2017 മുതല്‍ 2022 വരെയുള്ള കാലയളവിലാണ് ഇത് നടന്നത്.

Tags:    

Similar News