ജെന്‍ സീ യുവാക്കളും ആത്മീയ വഴിയിലേക്ക് നീങ്ങുന്നു; ബ്രിട്ടനില്‍ ബൈബിള്‍ വില്‍പന വര്‍ദ്ധിച്ചു എന്ന റിപ്പോര്‍ട്ട്

ജെന്‍ സീ യുവാക്കളും ആത്മീയ വഴിയിലേക്ക് നീങ്ങുന്നു; ബ്രിട്ടനില്‍ ബൈബിള്‍ വില്‍പന വര്‍ദ്ധിച്ചു എന്ന റിപ്പോര്‍ട്ട്

Update: 2026-01-10 01:18 GMT

ലണ്ടന്‍: സമൂഹമാധ്യമങ്ങളില്‍ നാട്ടിലെ ഭജനകള്‍ക്കും ഭജന്‍ ക്ലബ്ബുകള്‍ക്കും എതിരെ ശക്തമായ പ്രചാരണങ്ങള്‍ നടക്കുകയാണ് പുതിയ തലമുറയെ ഭക്തിയുടെ ആനന്ദത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോകുന്ന ഭജനകളും മറ്റു പുതിയ തലമുറയെ ആത്മീയതയിലെക്ക് കൊണ്ടുപോകുന്നതാണ് പലര്‍ക്കും ഇഷ്ടപ്പെടാത്തത്. എന്നാല്‍, ഇത് കേവലം കേരളത്തിലോ, ഇന്ത്യയിലോ മാത്രം നടക്കുന്ന ഒന്നല്ല, ലോകത്തില്‍ വിദ്യാഭ്യാസ കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുന്ന വികസിത രാജ്യങ്ങളില്‍ മിക്കതിലും ജെന്‍ സി ആത്മീയതയോട് കൂടുതല്‍ അടുക്കുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്‍ഭ ബ്രിട്ടനില്‍ ബൈബിള്‍ വില്‍പന വര്‍ദ്ധിച്ചു എന്ന റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം 6.3 മില്യന്‍ പൗണ്ട് മൂല്യം വരുന്ന ഗ്രന്ഥങ്ങളാണ് വിറ്റ് പോയത് എന്ന് കണക്കുകള്‍ കാണിക്കുന്നു. 2019 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 134 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. പുസ്തക വില്പനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നീല്‍സെന്‍ ബുക്ക്‌സ്‌കാന്‍ ഡാറ്റയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഇതേകാലയളവില്‍ വിറ്റുപോയ ബൈബിളുകളുടെ എണ്ണത്തില്‍ 106 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. അതേസമയം, 2024 ല്‍ വിറ്റു പോയതിനേക്കാള്‍ 25 ശതമാനം കൂടുതല്‍ ബൈബിളുകള്‍ 2025 ല്‍ വിറ്റുപോയി എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ലോകത്ത് അസ്ഥിരമായ സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജെന്‍ സീ, അതായത് 18 നും 28 നും ഇടയില്‍ പ്രായമുള്ളവര്‍ കൂടുതലായി ആത്മീയതയില്‍ അഭയം കണ്ടെത്തുകയാണെന്ന് സാമൂഹ്യ നിരീക്ഷകര്‍ വിലയിരുത്തുന്നു. തൊട്ട് മുന്‍പത്തെ തലമുറയുമായി താരതമ്യം ചെയ്യുമ്പോള്‍, പുതിയ തലമുറയില്‍ കുറവ് പേരാണ് നിരീശ്വരവാദികള്‍ എന്ന് അവകാശപ്പെടുന്നവര്‍ എന്ന് ക്രിസ്റ്റ്യന്‍ പബ്ലിക്കേഷന്‍ ഗ്രൂപ്പായ എസ് പി സി കെ ചീഫ് എക്‌സിക്യൂട്ടീവ് സാം റിച്ചാര്‍ഡ്‌സന്‍ പറയുന്നു. മാത്രമല്ല, പള്ളികളില്‍ എത്തുന്ന യുവതലമുറക്കാരുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവ് ദൃശ്യമാണ്.

Tags:    

Similar News