പബ്ബില്‍ പാര്‍ട്ടിക്കിടെ അലമ്പുണ്ടാക്കിയ ബക്കിങ്ങാം കൊട്ടാരത്തിലെ അടുക്കളക്കാരി അറസ്റ്റില്‍; ബാര്‍ മാനേജറെ കൈയേറ്റം ചെയ്തത് 24കാരി

പബ്ബില്‍ പാര്‍ട്ടിക്കിടെ അലമ്പുണ്ടാക്കിയ ബക്കിങ്ങാം കൊട്ടാരത്തിലെ അടുക്കളക്കാരി അറസ്റ്റില്‍

Update: 2024-12-13 05:09 GMT

ലണ്ടന്‍: ഓള്‍ ബാര്‍ വണ്ണില്‍ ബക്കിംഗ്ഹാം കൊട്ടാരത്തിലെ ജീവനക്കാര്‍ നടത്തിയ ക്രിസ്ത്മസ്സ് പാര്‍ട്ടി അലങ്കോലമായി. വിരുന്നിനായി, കൊട്ടാരം ജീവനക്കാര്‍ കൊട്ടാരത്തില്‍ ഒത്തു കൂടിയിരുന്നു. അതിനു ശേഷം ഏകദേശം അന്‍പതോളം പേര്‍ ആഘോഷങ്ങള്‍ക്കായി വിക്‌റ്റോറിയ സ്ട്രീറ്റിലേക്ക് പോവുകയായിരുന്നു എന്ന് പറയപ്പെടുന്നു. അതില്‍ 24 കാരിയായ, അടുക്കളക്കാരിയാണെന്ന് കരുതപ്പെടുന്ന യുവതി ബാര്‍ മാനേജരെ കൈയ്യേറ്റം ചെയ്യുകയായിരുന്നു.

അവര്‍ ലഹരിമൂത്ത് മറ്റൊരു ലെവലിലായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഗ്ലാസ്സുകള്‍ വലിച്ചെറിയുകയും മറ്റും ചെയ്ത അവരെ ശാന്തയാക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. പിന്നീട് പോലീസ് ബാറിലെത്തി അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. നൈറ്റ് ഔട്ടില്‍, ഇത്രയും ഭ്രാന്തമായ രീതിയില്‍ പെരുമാറിയ ഒരാളെ തിനു മുന്‍പ് കണ്ടിട്ടേയില്ല എന്നാണ് അവിടെയുണ്ടായിരുന്നവരില്‍ ഒരാള്‍ പറഞ്ഞത്. ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം.

Tags:    

Similar News