കാലിഫോര്‍ണിയയില്‍ യാത്രക്കാരിയെ ബലാത്സംഗം ചെയ്‌തെന്ന്; ഇന്ത്യന്‍ വംശജനായ ക്യാബ് ഡ്രൈവര്‍ക്കെതിരെ കേസ്
ഇന്ത്യന്‍ വംശജനായ ക്യാബ് ഡ്രൈവര്‍ക്കെതിരെ കേസ്
കാലിഫോര്‍ണിയ: യു.എസ് സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ അബോധാവസ്ഥയിലായ ഒരു യാത്രക്കാരിയെ ബലാത്സംഗം ചെയ്തതിന് ഇന്ത്യന്‍ വംശജനായ ക്യാബ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തതായി ജില്ലാ അറ്റോര്‍ണി ഓഫിസ് അറിയിച്ചു. ബേക്കേഴ്സ് ഫീല്‍ഡിലെ സിമ്രാന്‍ജിത് സിങ് സെഖോണിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കുറ്റക്കാരനല്ലെന്ന് പ്രതി അറിയിച്ചു.
വെഞ്ചുറ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി എറിക് നസാരെങ്കോ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഒരു ക്യാബ് സേവന ഏജന്‍സിയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന സെഖോണ്‍ നവംബര്‍ 27ന് രാത്രി ഒരു ബാറില്‍നിന്നിറങ്ങിയ സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ലക്ഷ്യസ്ഥാനം അവസാനിച്ചതിനുശേഷവും സെഖോണ്‍ വാഹനമോടിക്കുന്നത് തുടരുകയും മദ്യപിച്ച് ബോധരഹിതയായ ഇരയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു.
തിങ്കളാഴ്ചയാണ് സെഖോണിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇപ്പോഴും കസ്റ്റഡിയിലാണ്. 500,000 യു.എസ് ഡോളര്‍ നല്‍കിയാല്‍ ജാമ്യം അനുവദിക്കും. കേസില്‍ ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ച ഡിസംബര്‍ 29ന് നടത്തും.