വ്യാപാര യുദ്ധത്തില്‍ വിജയികളില്ല; ചൈനയുടെ താല്‍പര്യം സംരക്ഷിക്കാനുള്ള നടപടിയുണ്ടാകുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി; ട്രംപിന്റെ നയത്തില്‍ തിരിച്ചടിക്കൊരുങ്ങി ചൈനയും

ചൈനയുടെ താല്‍പര്യം സംരക്ഷിക്കാനുള്ള നടപടിയുണ്ടാകുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി

Update: 2025-02-02 14:53 GMT

ന്യൂഡല്‍ഹി: അധിക തീരുവ ചുമത്തിയ യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതികരിച്ച് ചൈനയും. യു.എസ് തീരുവക്കെതിരെ ചൈനീസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാവുമെന്ന് ചൈന അറിയിച്ചു. വ്യാപാര യുദ്ധത്തില്‍ വിജയികളില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഇതോടെ ആഗോള തലത്തില്‍ വ്യാപരയുദ്ധം കൊഴുക്കുമെന്ന് ഉറപ്പായി.

അധിക തീരുവ ചുമത്തിയ ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് മറുപടിയുമായി കാനഡയും മെക്‌സികോയും നേരത്തെ രംഗത്തെത്തിയിരുന്നു. യു.എസ് ഉല്‍പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം അധിക നികുതി ചുമത്തുമെന്നാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത്. 155 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ മൂല്യം വരുന്ന ഉല്‍പന്നങ്ങള്‍ക്കാവും അധിക നികുതി ചുമത്തുക.

ഇതില്‍ 30 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ ഉല്‍പന്നങ്ങള്‍ക്കുള്ള നികുതി നിര്‍ദേശം ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും. 125 കനേഡിയന്‍ ഡോളറിന്റെ ഉല്‍പന്നങ്ങള്‍ക്ക് 21 ദിവസത്തിന് ശേഷമായിരിക്കും നികുതി ചുമത്തുകയെന്നും ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. യു.എസിന് ഒരുങ്ങുന്നതിന് വേണ്ടിയാണ് 21 ദിവസത്തെ സമയം നല്‍കുന്നതെന്ന് ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു.

അധിക തീരുവ ചുമത്തിയ ട്രംപിന്റെ നടപടിക്ക് തിരിച്ചടി നല്‍കുമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലൗഡിയ ഷെന്‍ബാം പറഞ്ഞിരുന്നു. ട്രംപിന്റെ നടപടിക്ക് ബദലായി ഒരു പ്ലാന്‍ ബിയുണ്ടാക്കാന്‍ ഇക്കണോമിക് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തീരുവ ചുമത്തുന്നതിന് പുറമേ അല്ലാത്ത മാര്‍ഗങ്ങളും ഇതിനായി നോക്കുമെന്നും മെക്‌സികോയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നത് മാത്രമായിരിക്കും തങ്ങളുടെ ലക്ഷ്യമെന്നും പ്രസിഡന്റ് പറഞ്ഞു. തന്റെ സര്‍ക്കാറിന് മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്നുള്ളത് അപവാദപ്രചാരണം മാത്രമാണെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

കാനഡ, മെക്‌സികോ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് അധിക ഡോണള്‍ഡ് ട്രംപ് അധിക തീരുവ ചുമത്തിയിരുന്നു. ഇതുസംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. ഇത് ഈ രാജ്യങ്ങളും യു.എസും തമ്മിലുള്ള ബന്ധം കൂടുതല്‍ മോശമാക്കുമെന്നാണ് സൂചന. മൂന്ന് ഉത്തരവുകളിലാണ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചത്.വ്യാപാര യുദ്ധം, ചൈന, ട്രംപ്,

Tags:    

Similar News