ഷൂ ധരിച്ച് ഓഫീസിലെത്തിയതിന് ജീവനക്കാരിയെ പുറത്താക്കി; എംപ്ലോയ്മെന്റ് ട്രിബ്യൂണലില്‍ പരാതി നല്‍കി പെണ്‍കുട്ടി; 32 ലക്ഷം നഷ്ടപരിഹാരം നല്‍കി കമ്പിനി

Update: 2024-12-28 08:51 GMT

ലണ്ടന്‍: ലണ്ടന്‍ സ്‌പോര്‍ട്‌സ് ഷൂ ധരിച്ച് ഓഫീസിലെത്തിയതിന് ജീവനക്കാരിയെ പുറത്താക്കിയതിന് കമ്പനി നഷ്ട പരിഹാരമായി നല്‍കേണ്ടി വന്നത് 30,000 പൗണ്ട് (32,20,818 രൂപ). ലണ്ടനിലെ മാക്സിമസ് യുകെ സര്‍വീസസില്‍ ജോലി ചെയ്തിരുന്ന എലിസബത്ത് ബെനാസിക്കാണ് ഈ ഭാ?ഗ്യമുണ്ടായിരിക്കുന്നത്. 2022 ല്‍ മാക്സിമസ് യുകെ സര്‍വീസസില്‍ ജോലി ചെയ്യുമ്പോള്‍ 18 വയസായിരുന്നു ഇവരുടെ പ്രായം.

കമ്പനിയ്ക്ക് ഒരു കൃത്യമായ ഒരു ഡ്രസ് കോഡ് ഉണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ മറ്റ് തരത്തിലുള്ള ഷൂകള്‍ ധരിച്ചിരുന്നുവെന്നും, ഷൂ കാരണം തന്നെ മാറ്റി നിര്‍ത്തിയെന്നും കാട്ടി എലിസബത്ത് സൗത്ത് ലണ്ടനിലെ ക്രോയ്ഡോണിലെ എംപ്ലോയ്മെന്റ് ട്രിബ്യൂണലില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വിധിയിലാണ് നടപടി.

അതേ സമയം എലിസബത്ത് ചെറിയ കുട്ടികളെപ്പോലെയാണ് പെരുമാറുന്നതെന്നും, ജോലിക്ക് തക്ക പക്വതയോ പ്രായമോ ഇല്ലെന്നുമാണ് കമ്പനി അറിയിച്ചത്. കമ്പനികളില്‍ ജോലി, പെന്‍ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് മാക്സിമസ് യുകെ സര്‍വീസസ്.

Tags:    

Similar News