ടെക്സാസിൽ വയോധികനെ വളർത്തുനായ കടിച്ചുകീറി കൊന്നു; പിന്നാലെ വിചിത്ര ശിക്ഷയുമായി കോടതി; ദമ്പതികൾ പത്ത് വർഷത്തിലധികം എല്ലാ വെള്ളിയാഴ്ചയും തടവിൽ കഴിയണം; ദമ്പതികൾക്ക് പണികൊടുത്തത് പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായ

Update: 2024-09-24 07:54 GMT

ടെക്സാസ്: അമേരിക്കയിലെ ടെക്സസിൽ 81 കാരനായ വയോധികനെ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായ കടിച്ചുകീറി കൊലപ്പെടുത്തി. സംഭവശേഷം ദമ്പതികൾക്ക് പണികൊടുത്ത് വിചിത്ര ശിക്ഷയുമായി കോടതിയും രംഗത്തെത്തി. പത്ത് വർഷത്തിലേറെ എല്ലാ വെള്ളിയാഴ്ച ദിവസവും തടവിൽ കഴിയാനാണ് കോടതി ശിക്ഷ പ്രസ്താവിച്ചിരിക്കുന്നത്. ടെക്സാസിലെ ബെക്സാർ ജില്ലാ അറ്റോർണിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷയെ ഏറ്റവും ബുദ്ധിമുട്ടുള്ളതായിട്ടാണ് കാണുന്നത്.

ക്രിസ്റ്റ്യൻ മോറേനോയ്ക്ക് പതിനെട്ട് വർഷത്തേക്ക് പങ്കാളി ആബിലേൻ ഷിനിഡെറിന് പതിനഞ്ച് വർഷത്തേക്കുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം (2023) ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സാൻ ആന്റോണിയോയിലെ ഇവരുടെ വീടിന് അടുത്ത് വച്ചാണ് ഇവരുടെ വളർത്തുനായ 81 കാരമായ റാമോൺ നജേര എന്ന വയോധികനേയും ഭാര്യ ജുനൈറ്റാ നജേര എന്ന വയോധികയെയും അതിക്രൂരമായി നായ ആക്രമിച്ചത്.

പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയുടെ കടിയേറ്റാണ് 81 കാരൻ മരിച്ചത്. അദ്ദേഹം സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. വയോധികന് സംഭവിച്ചത് വിവരിക്കാൻ ആവാത്ത ഭീകരയാണെന്ന് കോടതി വ്യക്തമാക്കി. കൊല്ലപ്പെട്ട വയോധികനോടൊപ്പം പരിക്കേറ്റ ഭാര്യയെ ഒരു വിധത്തിലാണ് നാട്ടുകാർ നായയുടെ കൈയിൽ നിന്നും രക്ഷപ്പെടുത്തിയത്. ശേഷം വയോധികന്റെ മൃതദേഹം അഗ്നിരക്ഷാ സേന എത്തി നായയെ അതിസാഹസികമായി തുരത്തിയാണ് വീണ്ടെടുത്തത്. മൂന്ന് നായകൾ ചേർന്നാണ് 81കാരനെ കടിച്ച് കീറിയത്. നായകളെ അലക്ഷ്യമായി സൂക്ഷിച്ചതിനും ആളപായം സൃഷ്ടിച്ചതിനുമാണ് പോലീസ് ദമ്പതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

കൊടിയ ആക്രമണം നേരിടുകയും ഭർത്താവിന്റെ ദാരുണ മരണം നേരിട്ട് കാണേണ്ടി വരികയും ചെയ്ത 81 കാരന്റെ ഭാര്യ നിലവിൽ ഇപ്പോൾ മാനസികാരോഗ്യ ചികിത്സകൾക്ക് വിധേയ ആയിരിക്കുകയാണ്. ഓഗസ്റ്റ് 30ന് നായയെ വളർത്തുന്ന ദമ്പതികൾ സംഭവത്തിൽ കുറ്റക്കാരണെന്ന് കോടതി കണ്ടെത്തുകയും. ആക്രമിച്ച നായകളെ പിന്നീട് അനിമൽ കെയർ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

Tags:    

Similar News