കേംബ്രിഡ്ജില്‍ കുത്തേറ്റ് മരിച്ചത് വെറുതെ വഴിയിലെ ബെഞ്ചിലിരുന്ന സൗദി വിദ്യാര്‍ത്ഥി; തര്‍ക്കത്തിനൊടുവിലായിരുന്നു കൊലപാതകം; ദൃശ്യങ്ങള്‍ പുറത്ത്
കേംബ്രിഡ്ജില്‍ കുത്തേറ്റ് മരിച്ചത് വെറുതെ വഴിയിലെ ബെഞ്ചിലിരുന്ന സൗദി വിദ്യാര്‍ത്ഥി
കേംബ്രിഡ്ജ്: കഴിഞ്ഞ വര്‍ഷം കേംബ്രിഡ്ജിലെ ഒരു ആഡംബര വസതിക്ക് പുറത്തുവെച്ച് സൗദി അറേബ്യന്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. പാതിരാത്രിയില്‍ നടന്ന ഒരു തര്‍ക്കത്തിനൊടുവിലായിരുന്നു കൊലപാതകം നടന്നത്. ചസ് കൊറിഗന്‍ എന്ന 22 കാരന്‍ ഷോര്‍ട്ട്‌സിന്റെ പോക്കറ്റില്‍ നിന്നും കത്തി പുറത്തെടുത്ത് മുഹമ്മദ് അല്‍ഗാസിം എന്ന 20 കാരനെ കൊല ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന സി സി ടി വി ദ?ശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. കഴുത്തിന് കുത്തേറ്റ വിദ്യാര്‍ത്ഥി സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
കൊലപാതക കുറ്റത്തിന് വിചാരണ നേരിടുന്ന കൊറിഗന്‍ കൊലപാതക കുറ്റം സമ്മതിക്കുന്നുണ്ടെങ്കിലും സ്വയം രക്ഷക്കായി ചെയ്തതാണെന്നാണ് വാദിക്കുന്നത്. തന്നെ ആക്രമിക്കുമെന്ന് ഭയന്നാണ് താന്‍ ആക്രമിച്ചതെന്നും അയാള്‍ പറയുന്നു. അതേസമയം, അല്‍ഗാസിം ആര്‍ക്കും ഒരു ഭീഷണി ആയിരുന്നില്ലെന്നും, പ്രതി തന്നെയാണ് ആക്രമണത്തിന് തുടക്കമിട്ടതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കുത്തിക്കൊല്ലണം എന്ന ഉദ്ദേശത്തോടെയായിരുന്നു കൊറിഗന്‍ അല്‍ഗാസിമിനെ സമീപിച്ചതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് കൊലപാതകം തന്നെയാണെന്നും, യാദൃശ്ചികമായി സംഭവിച്ചതോ, സ്വയം പ്രതിരോധത്തിനായി ചെയ്തതോ അല്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.