ഫേസ്ബുക്ക് പ്രണയം മൂത്തപ്പോല്‍ ഉത്തര്‍പ്രദേശുകാരനായ യുവാവ് പാകിസ്താന്‍ അതിര്‍ത്തിയിലേക്ക് അനധികൃതമായി കടന്നു; പോലീസ് പിടിയിലായപ്പോള്‍ വിവാഹത്തിന് താല്‍പര്യമില്ലെന്ന് യുവതി; ഒരു അന്താരാഷ്ട്ര 'തേപ്പു' കഥ!

ഒരു അന്താരാഷ്ട്ര 'തേപ്പു' കഥ!

Update: 2025-01-03 04:40 GMT

ലാഹോര്‍: ഫേസ്ബുക്ക് വഴിയുള്ള പ്രണയം മൂത്തം ഇന്ത്യയിലേക്ക് എത്തിയ യുവതിയുടെ കഥ നേരത്തെ പുറത്തുവന്നതാണ്. ഇപ്പോഴിതാ അതിന്റെ മറ്റൊരു ഇന്ത്യ-പാക് പ്രണയകഥയുടെ വാര്‍ത്തയും പുറത്തുവരുന്നു. പാക്കിസ്ഥാനി പെണ്‍കുട്ടിയുമായി പ്രണയത്തിലായ യുപി സ്വദേശിയായ യുവാവ് പ്രണയഭാജനത്തിനായി അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തി. എന്നാല്‍, ഇപ്പോള്‍ പാക് ജയിലില്‍ കഴിയുകയാണ് യുവാവ്.

ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശിയായ ബാദല്‍ ബാബു (30)വാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പാക് യുവതിയെ വിവാഹം കഴിക്കാനായി പാകിസ്ഥാന്‍ അതിര്‍ത്തി കടന്നത്. തുടര്‍ന്ന് യുവതി വിവാഹം കഴിക്കാന്‍ താതപര്യമില്ലെന്ന് പൊലീസിനെ അറിയിച്ചു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മണ്ഡി ബഹാവുദ്ദീന്‍ ജില്ലയില്‍ വെച്ചായിരുന്നു അറസ്റ്റ്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സന റാണി എന്ന യുവതിയെ തേടിയാണ് ബാദല്‍ ബാബു അതിര്‍ത്തി കടന്നത്. എന്നാല്‍ രണ്ടര വര്‍ഷമായി തങ്ങള്‍ സുഹൃത്തുകള്‍ മാത്രമാണെന്നും വിവാഹത്തിന് തനിക്ക് താല്‍പര്യമില്ലെന്നും യുവതി പൊലീസിനെ അറിയിച്ചു. ആഗസ്റ്റിലാണ് ബാദല്‍ ബാബു യുവതിയെ കാണാന്‍ വീട് വിട്ടിറങ്ങിയത്. തുടര്‍ന്ന് രേഖകളിലാതെ ഇയാള്‍ അതിര്‍ത്തി കടക്കുകയായിരുന്നു. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജനുവരി 10 ന് കേസ് വീണ്ടും പരിഗണിക്കും.

Tags:    

Similar News