നാല് നില കെട്ടിടത്തിന് തീപിടിച്ച് ഒരു മരണം; എട്ടുവയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റു
നാല് നില കെട്ടിടത്തിന് തീപിടിച്ച് ഒരു മരണം
എഡിന്‍ബര്‍ഗ്: സ്‌കോട്ട്‌ലാന്‍ഡില്‍ ഒരു നാല് നിലക്കെട്ടിടത്തിന് തീപിടിച്ച് ഒരാള്‍ മരണമടഞ്ഞു. എട്ടുവയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് പരിക്കെല്‍ക്കുകയും ചെയ്തു. പെര്‍ത്തില്‍ സ്‌കോട്ട് സ്ട്രീറ്റും, സൗത്ത് സ്ട്രീറ്റും സംഗമിക്കുന്നിടത്തുള്ള ഒരു കെട്ടിടത്തില്‍ നിന്നും തീ പടരുന്നത് ആദ്യം കണ്ടത് പട്രോളിംഗ് നടത്തുന്ന പോലീസുകാരായിരുന്നു. ശനിയാഴ്ച വെളുപ്പിന് 1.50 ഓടെയായിരുന്നു സംഭവം. ഉടനടി സ്ഥലത്ത് എത്തിയ പോലീസും, ഫയര്‍ഫോഴ്സും, എമര്‍ജന്‍സി ജീവനക്കാരും ചുറ്റുവട്ടത്തുള്ള കെട്ടിടങ്ങളില്‍ നിന്നായി 40 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു.
സംഭവസ്ഥലത്തു നിന്നും ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഒന്‍പത് വയസ്സുള്ള ഒരു പെണ്‍കുട്ടിയേയും 27 വയസ്സുള്ള ഒരു പുരുഷനെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്‌നിശമന പ്രവര്‍ത്തകരില്‍ രണ്ടു പേര്‍ക്കും പരിക്കേറ്റു. അവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കോട്ട്‌ലാന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ ജോണ്‍ സ്വിന്നിയുടെ മണ്ഡലത്തിലാണ് സംഭവം നടന്നത്. അദ്ദേഹം സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണമറിയാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.