ബ്രിട്ടീഷ് വ്യോമസേനയുടെ അപ്പാച്ചെ പൈലറ്റുമാരായി രണ്ടു സിക്ക് സഹോദരങ്ങള്‍; അപൂര്‍വ്വ നേട്ടം ഹര്‍മീത് സിംഗ് നിജ്ജാര്‍, ബ്രിജേന്ദര്‍ സിംഗ് നിജ്ജാര്‍ എന്നിവര്‍

ബ്രിട്ടീഷ് വ്യോമസേനയുടെ അപ്പാച്ചെ പൈലറ്റുമാരായി രണ്ടു സിക്ക് സഹോദരങ്ങള്‍

Update: 2025-11-06 05:52 GMT

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനില്‍ നിന്നുള്ള രണ്ട് സഹോദരങ്ങള്‍ അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്റര്‍ പൈലറ്റുമാരായി ചരിത്രം കുറിച്ചിരിക്കുകയാണ്. വഴിയിലുള്ള തടസ്സങ്ങള്‍ എല്ലാം തന്നെ തട്ടി നീക്കി അടുത്ത തലമുറയ്ക്ക് പ്രചോദനകരമാകും വിധമാണ് അവര്‍ ഈ അത്യപൂര്‍വ്വ നേട്ടം കൈവരിച്ചത്. ക്യാപ്റ്റന്‍ ഹര്‍മീത് സിംഗ് നിജ്ജാര്‍(32), ക്യാപ്റ്റന്‍ ബ്രിജേന്ദര്‍ സിംഗ് നിജ്ജാര്‍ (33) എന്നിവരാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്. ബ്രിട്ടീഷ് ആര്‍മിയില്‍ അപ്പച്ചെ പൈലറ്റുമാരാകുന്ന ആദ്യ പഞ്ചാബി സഹോദരന്മാര്‍ എന്ന ബഹുമതിയാണ് ഹെയ്‌സ് നിവാസികളായ ഇവരെ തേടിയെത്തിയിരിക്കുന്നത്.

ആര്‍മി കേഡറ്റ് ഫോഴ്സിലെ കൗമാരക്കാരില്‍ നിന്നും, വൈമാനികരായിട്ടുള്ള പരിണാമം നിശ്ചയദാര്‍ഢ്യത്തിന്റെയും അവസരങ്ങള്‍ കൃത്യമായി ഉപയോഗിച്ചതിന്റെയും കഥയാണ്. കൗമാരക്കാരായിരുന്ന സമയത്ത് ഹാംപ്ഷയര്‍, മിഡില്‍ വല്ലോപ്പിലുള്ള ആര്‍മിയുടെ ഏവിയേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചതാണ് ഇവരുടെ ജീവിതത്തില്‍ വഴിത്തിരിവായത്. സാന്‍ഡ്ഹഴ്സ്റ്റ് റോയല്‍ മിലിറ്ററി അക്കാദമിയിലെ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഹര്‍മീറ്റ് കിംഗ്സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിയമ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ ബ്രിജേന്ദര്‍ റോയല്‍ ഹോളോവേയില്‍ നിന്നും ജീവശാസ്ത്രത്തിലായിരുന്നു ബിരുദമെടുത്തത്.

2015 ഓടെ അവര്‍ 44 ആഴ്ചക്കാലത്തെ സാന്‍ഡ്ഹഴ്സ്റ്റ് കോഴ്സ് പൂര്‍ത്തിയാക്കി അപ്പാച്ചെ പൈലറ്റുമാര്‍ ആകുക എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര ആരംഭിച്ചിരുന്നു. സൈനിക സേവനത്തിനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഒരു ലൈറ്റ് എയ്‌റോ പ്ലേയിനിലും ഹെലികോപ്റ്ററിലും തീവ്ര പരിശീലനം പൂര്‍ത്തിയാക്കി. അങ്ങനെ നീണ്ട നാല് വര്‍ഷത്തെ കഠിന പരിശീലനത്തിനൊടുവിലാണ് അവര്‍ അപ്പാച്ചെ പറത്താന്‍ എത്തുന്നത്.

Tags:    

Similar News