റഷ്യയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ കത്തിക്കുത്ത്; പതിനഞ്ചുകാരന്റെ കുത്തേറ്റ നാല് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്: അക്രമി അറസ്റ്റില്‍

റഷ്യയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ കത്തിക്കുത്ത്; നാല് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Update: 2026-02-08 02:39 GMT

മോസ്‌കോ: റഷ്യയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ പതിനഞ്ചുകാരന്റെ കുത്തേറ്റ് നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും രണ്ട് പൊലീസുകാര്‍ക്കും ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്ക്. ഉഫയിലെ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദേശ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലാണ് സംഭവം. ഇവിടത്തെ സ്‌പോര്‍ട്‌സ് ഹാളിലേക്ക് പ്രവേശിച്ച അക്രമി നിരവധി വിദ്യാര്‍ഥികളെ കുത്തി വീഴ്ത്തുകയായിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. പ്രതിയെ പിടികൂടുന്നതിനിടെ അക്രമി സ്വയം കുത്തിപ്പരുക്കേല്‍പ്പിച്ചു. ഈ കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്.

ആക്രമിയെ പിടികൂടുന്നതിനിടെയാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത്. ഇതിനിടെ കുട്ടി സ്വയം കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പരിക്കേറ്റ 15കാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരുക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് സഹായം നല്‍കുന്നതിനായി കസാനിലെ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഉഫയിലേക്ക് പുറപ്പെട്ടതായി മോസ്‌കോയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. അതിനിടെ ആക്രമണത്തിനു പിന്നില്‍ രണ്ടു പേര്‍ ഉണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. റഷ്യയില്‍ നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് വിവിധ മെഡിക്കല്‍ സര്‍വകലാശാലകളില്‍ പഠിക്കുന്നത്.

റഷ്യ, മെഡിക്കല്‍ സര്‍വകലാശാല, കത്തിക്കുത്ത്, നാല് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍, പരിക്ക്‌

Tags:    

Similar News