ഒരു പെണ്‍കുട്ടി മൂന്ന് ആണ്‍കുട്ടികള്‍ക്കൊപ്പം കിടക്ക പങ്കിട്ടു; സ്‌കൂള്‍ ടൂറിന് പോയ ഹെഡ് ടീച്ചറുടെ പണി തെറിച്ചു

ഒരു പെണ്‍കുട്ടി മൂന്ന് ആണ്‍കുട്ടികള്‍ക്കൊപ്പം കിടക്ക പങ്കിട്ടു

Update: 2024-12-19 04:28 GMT

ലണ്ടന്‍: സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സംഘടിപ്പിച്ച സ്‌കൂള്‍ ട്രിപ്പിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും, കത്തികള്‍ കൈവശം വയ്ക്കുകയും മദ്യപിക്കുകയും ചെയ്തത് പുറത്തു വന്നതോടെ പ്രിന്‍സിപ്പാളിന്റെ പണി തെറിച്ചു. 2017 ല്‍ ആയിരുന്നു ഹെഡ് ടീച്ചറായ ജസ്റ്റില്‍ ഡ്രുറി എന്ന 52 കാരി സ്വിറ്റ്‌സര്‍ലന്‍ഡിലേക്കുള്ള യാത്ര സംഘടിപ്പിച്ചത്. ഒരു ഡസനോളം കുട്ടികളായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഈ യാത്രയില്‍ ഒരു പെണ്‍കുട്ടി മൂന്ന് ആണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

പെരുമാറ്റപരമായ പ്രശ്നങ്ങളോ, സാമൂഹ്യപരമായ പ്രശ്നങ്ങളോ ഉള്ള 13 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ബദല്‍ വിദ്യാഭ്യാസം നല്‍കുന്ന, നോട്ടിംഗ്ഹാമിലെ സി പി റിവര്‍സൈഡ് സ്‌കൂളിലെ ഹെഡ് ടീച്ചറായിരുന്നു ഡ്രൂറി. ഈ യാത്രയ്ക്കിടയില്‍ സ്‌കൂളിലെ ഒരു പെണ്‍കുട്ടി, കൂട്ടത്തിലുണ്ടായിരുന്ന രണ്ട് ആണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഒളിഞ്ഞു നിന്ന് ഇത് ചിത്രീകരിച്ച മൂന്നാമത് ഒരു ആണ്‍കുട്ടി, ഈ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയും അവളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

മറ്റൊരു പെണ്‍കുട്ടി, 30 പൗണ്ട് വീതം വാങ്ങി ആണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ഈ യാത്രയില്‍ ഉടനീളം പ്രശ്നങ്ങളായിരുന്നു. ഒരു കുട്ടിയുടെ മുറിയില്‍ നിന്നും അനധികൃതമായി കൈവശം വച്ച മൂന്ന് കത്തികള്‍ കണ്ടെത്തുകയുണ്ടായി. ചില വിദ്യാര്‍ത്ഥികള്‍ കടകള്‍ കൊള്ളയടിച്ചു. ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പ്രദേശത്തെ ഒരു ഹോട്ടലില്‍ അതിക്രമിച്ചു കയറി മദ്യം കൊള്ളയടിക്കുകയും ചെയ്തു.

മാത്രമല്ല, സംഘത്തെ അനുഗമിച്ചിരുന്ന പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയുമായി മുറി പങ്കിടാന്‍ ഡ്രൂറി ഒരു വിദ്യാര്‍ത്ഥിയെ നിര്‍ബന്ധിച്ചതായും വിചാരണയില്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇത് തികച്ചും അനുചിതമായ കാര്യമാണെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. സ്‌കൂളിലെ എട്ട് കുട്ടികള്‍ക്ക് ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട ചരിത്രം ഉണ്ട് എന്ന് അറിഞ്ഞിട്ടുകൂടി, അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ വേണ്ട മുന്‍കരുതല്‍ എടുത്തില്ലെന്ന ആരോപണം ഡ്രൂഡി നിഷേധിച്ചു.

Tags:    

Similar News