ബഹിരാകാശ സഞ്ചാരി ജിം ലോവല്‍ അന്തരിച്ചു; അന്ത്യം ചിക്കാഗോയില്‍ വെച്ച്; വിട പറഞ്ഞത് അപ്പോളോ 13 ചാന്ദ്ര ദൗത്യത്തിന്റെ കമാന്‍ഡര്‍

ബഹിരാകാശ സഞ്ചാരി ജിം ലോവല്‍ അന്തരിച്ചു; അന്ത്യം ചിക്കാഗോയില്‍ വെച്ച്

Update: 2025-08-09 08:05 GMT

ന്യൂയോര്‍ക്ക്: ബഹിരാകാശ സഞ്ചാരിയും അപ്പോളോ 13 ചാന്ദ്ര ദൗത്യത്തിന്റെ കമാന്‍ഡറുമായിരുന്ന ജിം ലോവല്‍ (97) അന്തരിച്ചു. വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചിക്കാഗോയില്‍ വച്ചാണ് മരണം. നാസയാണ് മരണവിവരം സ്ഥിരീകരിച്ചത്. നാസയില്‍ ഏറ്റവുംകൂടുതല്‍ ബഹിരാകാശയാത്രചെയ്ത സഞ്ചാരികളിലൊരാളായിരുന്നു ലോവല്‍. നാസയുടെ ജെമിനി 7, ജെമിനി 12, അപ്പോളോ 8, അപ്പോളോ 13 ദൗത്യങ്ങളില്‍ ഭാഗമായി. യുഎസ് നേവിയില്‍ ക്യാപ്റ്റനായിരുന്നതിനു ശേഷമാണ് ജിം ലോവല്‍ നാസയുടെ ഭാഗമാകുന്നത്.

1970 ഏപ്രില്‍ 11നു കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് അപ്പോളോ 13 വിക്ഷേപിച്ചത്. പേടകത്തിന്റെ സര്‍വീസ് മൊഡ്യൂളിലെ ഒരു ഓക്‌സിജന്‍ സംഭരണി പൊട്ടിത്തെറിച്ചാണ് ദൗത്യം പരാജയപ്പെട്ടത്. ഏപ്രില്‍ 17ന് പേടകം പെസഫിക് സമുദ്രത്തില്‍ സുരക്ഷിതമായി പതിക്കുകയായിരുന്നു.

Tags:    

Similar News