വിക്ടോറിയ മ്യൂസിയത്തിന്റെ ട്രസ്റ്റിയായി ഋഷി സുനാകിന്റെ ഭാര്യ അക്ഷതയെ നിയമിച്ച് സര്‍ക്കാര്‍; അക്ഷതയുടെ അനുഭവ പരിചയം ഗുണകരമാകുമെന്ന് വിലയരുത്തല്‍
വിക്ടോറിയ മ്യൂസിയത്തിന്റെ ട്രസ്റ്റിയായി ഋഷി സുനാകിന്റെ ഭാര്യ അക്ഷതയെ നിയമിച്ച് സര്‍ക്കാര്‍
ലണ്ടന്‍: മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്‌നി അക്ഷത മൂര്‍ത്തിയെ യു കെയിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നിന്റെ ട്രസ്റ്റിയായി കീര്‍ സ്റ്റാര്‍മര്‍ നിയമിച്ചു. വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തിന്റെ ആറ് പുതിയ ട്രസ്റ്റികളില്‍ ഒരാളായി അക്ഷത മൂര്‍ത്തിയെ നിയമിച്ച കാര്യം ബ്രിട്ടീഷ് സാംസ്‌കാരിക വകുപ്പാണ് സ്ഥിരീകരിച്ചത്. ബിസിനസ്സ് രംഗത്തും, അതുപോലെ പ്രധാനമന്ത്രിയുടെ പത്‌നി എന്ന നിലയിലും സ്വായത്തമാക്കിയ അനുഭവ പരിചയം അക്ഷത മ്യൂസിയത്തിന്റെ ശോഭനമായ ഭാവിയ്ക്കായി ഉപയോഗിക്കുമെന്നും വകുപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.
വിദ്യാഭ്യാസ മേഖല അക്ഷത ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്. അവരുടെ സര്‍ഗാത്മകതയുടെ ശക്തി യുവാക്കളില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും വകുപ്പ് വക്താവ് പറഞ്ഞു. ഭര്‍ത്താവായ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനൊപ്പം റിച്ച്‌മോണ്ട് പ്രൊജക്റ്റ് എന്ന ചാരിറ്റി അക്ഷത സ്ഥാപിച്ചതാണ്. മാത്രമല്ല, യു കെയിലെ മുതിന്ന പൗരന്മാരുടെ സമൂഹത്തിനും അക്ഷത ഏറെ സേവനങ്ങള്‍ ഉറപ്പാക്കുന്നുണ്ട്. മ്യൂസിയത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും മ്യൂസിയത്തെ പ്രൊമോട്ട് ചെയ്യുകയുമാണ് ട്രസ്റ്റികളുടെ ചുമതല എന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.