വിവാഹമോചന വിധി എത്തിയതിന് പിന്നാലെ സബ്വേ ട്രെയിനിനുള്ളില്‍ തീ വെച്ച് 67കാരന്; യാത്രക്കാര്‍ ഓടിമാറിയതോടെ വന്‍ ദുരന്തം ഒഴിവായി
സൌള് (ദക്ഷിണ കൊറിയ): വിവാഹമോചന വിധി എത്തിയതിന് പിന്നാലെ സബ്വേ ട്രെയിനിനുള്ളില്‍ തീ വെച്ച് 67കാരന്. മേയ് 30-ന് സൌള് സബ്വേ ലൈനില്‍ യെയോയിനാരു സ്റ്റേഷനും മാപ്പോ സ്റ്റേഷനും ഇടയിലായിരുന്നു സംഭവം. ഇയാളുടെ വിചാരണ ആരംഭിച്ചു.പസംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളില്‍ വോണ്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉടനടി യാത്രക്കാര്‍ ഓടിമാറിയതോടെ വന്‍ ദുരന്തം ഒഴിവായി. സംഭവത്തില്‍ പുക ശ്വസിച്ച് 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. കൂടാതെ, ഒരു സബ്വേ കോച്ചിന് നാശനഷ്ടമുണ്ടായതോടെ ആകെ രണ്ട് കോടി രൂപത്തോളം നഷ്ടം സംഭവിച്ചു.
ഇതോടെ ജൂണ്‍ 9-ന് വോണിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം, റെയില്‍വേ സുരക്ഷാ നിയമ ലംഘനം, പൊതുസ്ഥലത്ത് അഗ്നിബാധ സൃഷ്ടിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ചുമത്തിയാണ് സൌള് സൗത്ത് ഡിസ്ട്രിക്റ്റ് പ്രോസിക്യൂട്ടര്‍ ഓഫിസ് കേസെടുത്തത്.
വിവാഹമോചന വിധിയെത്തിയതിനെ തുടര്‍ന്നുണ്ടായ മാനസിക അസ്ഥിരതയാണ് പ്രതിയെ അതിക്രമത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. സമൂഹ സുരക്ഷയെ അട്ടിമറിച്ച ഈ നീക്കം പ്രതിഷേധങ്ങള്‍ക്കും സുരക്ഷാകാര്യം സംബന്ധിച്ച ചര്‍ച്ചകള്‍ക്കും വാതായനമായിരിക്കുകയാണ്.