ഒരേ റണ്‍വെയിലേക്ക് ഒരേ സമയം എത്തി രണ്ടു വിമാനങ്ങള്‍; ഈസി ജെറ്റ് രക്ഷപ്പെട്ടത് പത്തടി അകാലത്തില്‍

ഒരേ റണ്‍വെയിലേക്ക് ഒരേ സമയം എത്തി രണ്ടു വിമാനങ്ങള്‍

Update: 2025-09-23 11:32 GMT

പാരിസ്: തെക്കന്‍ ഫ്രാന്‍സില്‍ നിന്നും പറന്നുയരാന്‍ ഒരുങ്ങിയ ഈസിജെറ്റിന്റെ ഒരു വിമാനം മറ്റൊരു വിമാനവുമായി കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് വെറും പത്തടി അകലത്തില്‍. എതിരെ വന്ന ടുണീഷ്യന്‍ നൗവെലയര്‍ ജെറ്റ് വിമാനം പൂര്‍ണ്ണ ശക്തി ഉപയോഗിച്ച് നിര്‍ത്തിയാണ് വലിയൊരു അപകടം ഒഴിവാക്കിയത്. രണ്ട് യാത്രാ വിമാനങ്ങള്‍ തമ്മില്‍ ഏറ്റവും അടുത്തെത്തിയ നിമിഷമായിരുന്നു അത്. വിമാനങ്ങള്‍ തമ്മില്‍ വെറും പത്തടി മാത്രമെ അകലമുണ്ടായിരുന്നുള്ളു എന്നാണ് പൈലറ്റ് പിന്നീട് യാത്രക്കാരോട് പറഞ്ഞത്.

തെക്കന്‍ ഫ്രാന്‍സിലെ നൈസ് കോട്ട് ഡി അസൂര്‍ വിമാനത്താവളത്തില്‍ ഞായറാഴ്ച രാത്രി 11.30 ന് ആണ് സംഭവം നടന്നത്. വളരെ അടുത്ത് കിടക്കുന്ന, സമാന്തരമായ രണ്ട് റണ്‍വേകളാണ് വിമാനത്താവളത്തിനുള്ളത്. ട്യുണീഷ്യന്‍ വിമാനം അബദ്ധത്തില്‍, അതിനിറങ്ങേണ്ട റണ്‍വേ ഉപേക്ഷിച്ച് മറ്റേതില്‍ ഇറങ്ങാന്‍ ഇടയായതാണ് സംഭവത്തിന് കാരണമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം നടക്കുമ്പോള്‍ ഇരു വിമാനങ്ങളിലുമായി എകദേശം അറുന്നൂറോളം യാത്രക്കാര്‍ ഉണ്ടായിരുന്നു.

Tags:    

Similar News