'ഷൂ'വിൽ നിന്ന് മലിനമായ മണ്ണ് മൃഗങ്ങളുടെ കൂടുകളിലെത്തി; പിന്നാലെ മൃഗശാലയിൽ ബാക്ടീരിയ ബാധ; പത്ത് ദിവസത്തിനുള്ളിൽ മരിച്ചത് 12 കുരങ്ങന്മാർ; ജീവനക്കാർക്ക് മുന്നറിയിപ്പ്..!

Update: 2024-10-24 14:58 GMT

ഹോങ്കോങ്ങ്: മൃഗശാലയിൽ ബാക്ടീരിയ ബാധ പടർന്ന് കുരങ്ങന്മാർ ചത്തതായി റിപ്പോർട്ടുകൾ. വെറും ദിവസത്തിനുള്ളിൽ മരിച്ചത് 12 കുരങ്ങന്മാരാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഹോങ്കോങ്ങ് മൃഗശാലയിൽ ബാക്ടീരിയ ബാധ അധികൃതർ കണ്ടെത്തിയത്.

രോഗബാധ ശ്രദ്ധയിൽപ്പെട്ട 13 ഒക്ടോബറിന് തന്നെ ഐസൊലേറ്റ് ചെയ്ത അർബോറിയൽ ആഫ്രിക്കൻ പ്രൈമേറ്റുകളിൽ ഒന്നായ ഡി ബ്രസ്സ കുരങ്ങാണ് അവസാനമായി ചത്തത്. ശേഷം പോസ്റ്റ്മോർട്ടത്തിൽ മൃഗശാലയിലെ കൂടുകളിലെ മണ്ണിൽ കാണുന്ന ഇനം ബാക്ടീരിയയുടെ അമിത സാന്നിധ്യം കണ്ടെത്തി.

അണുബാധമൂലമുള്ള സെപ്സിസ് മൂലമാണ് കുരങ്ങന്മാർ ചത്തത് എന്നാണ് വിവരങ്ങൾ. അണുബാധ മൂലം കോശങ്ങൾ തകരാറിലാവുകയും അവയവങ്ങൾ പ്രവർത്തനം നിലയ്ക്കുന്നതുമാണ് മരണത്തിന് കാരണമായിട്ടുള്ളത്.

മൃഗശാലയിലെ മണ്ണുകളിൽ ജോലി ചെയ്യുന്നവരുടെ 'ഷൂ'വിൽ നിന്ന് മലിനമായ മണ്ണ് മൃഗങ്ങളുടെ കൂടുകളിലേക്ക് എത്തിയെന്നാണ് സംശയിക്കുന്നത്. മൃഗങ്ങൾക്കായി ഗുഹകളും മറ്റും കൂടിൽ നിർമ്മിക്കാനുള്ള ജോലികൾ പുരോഗമിക്കുന്നതിനിടയിലാണ് കുരങ്ങന്മാർ ചത്തത്.

മനുഷ്യൻമാരിലേക്ക് ബാക്ടീരിയ ബാധ പകരാനുള്ള സാധ്യത കുറവാണെങ്കിലും ജീവനക്കാരിൽ ചിലർ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതോടെ ജീവനക്കാർക്കും അധികൃതർ ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:    

Similar News