വിവാഹ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം തെറ്റി നദിയിലേക്ക് വീണു; വരനും വധുവും ഉൾപ്പടെ 26 പേർ കൊല്ലപ്പെട്ടു; സംഭവം പാകിസ്ഥാനിൽ

Update: 2024-11-13 15:35 GMT

ഇസ്‌ലാമബാദ്: വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് 26 പേർ മരിച്ചതായി റിപ്പോർട്ടുകൾ. പാകിസ്താനിലെ ഗിൽജിത് -ബാൾട്ടിസ്താൻ പ്രവിശ്യയിലെ ദിയാമെർ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

ഗിൽജിത്- ബാൾട്ടിസ്താനിലെ അസ്തോറിൽനിന്ന് പഞ്ചാബിലെ ചക്വാലിലേക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നത്. അമിതവേഗത്തിൽ പാഞ്ഞെത്തിയ ബസ് നിയന്ത്രണംതെറ്റി നദിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പറയുന്നത്.

ബസിൽ ആകെ 27 പേർ ഉണ്ടായിരിന്നു. അപകടത്തിൽ ഒരാൾ അദ്ഭുതകരമായി രക്ഷപെട്ടു. ഗരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വധു ചികിത്സയിലിരിക്കെയാണ് മരിച്ചത്. 13 പേരുടെ മൃതദേഹമാണ് നദിയിൽനിന്ന് കണ്ടെടുത്തത്. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. 

Tags:    

Similar News