കാമുകിയോടൊപ്പം അവധി ആഘോഷിക്കാൻ തുർക്കിയിലേക്ക് പറന്നു; പിന്നാലെ ഹോട്ടലിലെ ലിഫ്റ്റ് ഷാഫ്റ്റിൽ കാമുകനെ മരിച്ച നിലയിൽ കണ്ടെത്തി; അടിമുടി ദുരൂഹത; അന്വേഷിക്കണമെന്ന് കുടുംബം; തുടർ നടപടികൾ പൂർത്തിയാക്കി തുർക്കി അധികൃതർ!
ലണ്ടൻ: അവധി ആഘോഷിക്കാനായി കാമുകിയോടൊപ്പം തുർക്കിയിലേക്ക് പോയ യുവാവിന് ദാരുണാന്ത്യം. ഏതാനും ബന്ധുക്കൾക്കും ഒപ്പം തുർക്കിയിലേക്ക് യാത്ര പോയ ബ്രിട്ടീഷ് പൗരനായ 20കാരനെ ഹോട്ടലിലെ ലിഫ്റ്റ് ഷാഫ്റ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ദുരൂഹത ആരോപിച്ച കുടുംബം അന്വേഷണ ആവശ്യപ്പെട്ട് രംഗത്ത് വന്നു. ടെയ്ലർ കെറി എന്ന യുവാവാണ് അന്റാലിയയിലെ ലാറ ബീച്ചിന് സമീപത്തെ ഒരു ഹോട്ടലിൽ മരിച്ചത്.
യുവാവിന്റെ കാമുകി മോളിയും ഏതാനും ചില ബന്ധുക്കളും യാത്രയിൽ ഒപ്പം ഉണ്ടായിരിന്നു എന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ ഹോട്ടലിലെ ലിഫ്റ്റ് ഷാഫ്റ്റിൽ ടെയ്ലറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ ആംബുലൻസ് സേവനം തേടി. സ്ഥലത്തെത്തിയ പാരാമെഡിക്കൽ ജീവനക്കാർ യുവാവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് ഒരു ബന്ധു അറിയിച്ചത്.
ഹോട്ടലിലെ ഒന്നാം നിലയിലായിരുന്നു ടെയ്ലർ കെറിയുടെ മുറി. കാണാതായതിനെ തുടർന്ന് ഒപ്പമുള്ളവർ നടത്തിയ അന്വേഷണത്തിനൊടുവിൽ ലിഫ്റ്റിന്റെ ഷാഫ്റ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തുർക്കി അധികൃതർ തുടർ നടപടികളും പോസ്റ്റ്മാർട്ടവും പൂർത്തിയാക്കി മൃതദേഹവും മരണ സർട്ടിഫിക്കറ്റും ടെയ്ലർ കെറിയുടെ ബന്ധുക്കൾക്ക് കൈമാറി. പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനാൽ മറ്റ് കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്നാണ് അധികൃതർ പ്രതികരിക്കുകയും ചെയ്തു.