മൂടൽമഞ്ഞ് വിനയായി; ടേക്ക് ഓഫിനിടെ അപകടം; ആശുപത്രി കെട്ടിടത്തിൽ ഹെലികോപ്റ്റര്‍ ഇടിച്ചുകയറി; നാല് പേര്‍ക്ക് ദാരുണാന്ത്യം; സംഭവം തുർക്കിയിൽ

Update: 2024-12-22 11:40 GMT

ഇസ്താംബുൾ: ആശുപത്രി കെട്ടിടത്തിൽ ഹെലികോപ്റ്റര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. തെക്കുപടിഞ്ഞാറൻ തുർക്കിയിലാണ് സംഭവം. ടേക്ക് ഓഫിനിടെ ഒരു ആശുപത്രിയുടെ നാലാം നിലയിൽ ഇടിച്ച ശേഷമാണ് ഹെലികോപ്റ്റർ നിലത്ത് വീണത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും ഒരു ഡോക്ടറും ഒരു ജീവനക്കാരനുമാണ് അപകടത്തിൽ മരിച്ചത്.

പ്രദേശത്ത് ശക്തമായ മൂടൽമഞ്ഞ് ഉണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. അപകട കാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങി. അന്‍റാലിയ നഗരത്തിലേക്കുള്ള യാത്രാമധ്യേ മുഗ്ലയിലെ ആശുപത്രിയുടെ നാലാം നിലയിൽ ഹെലികോപ്റ്റർ ഇടിക്കുകയായിരുന്നു. കടുത്ത മൂടല്‍ മഞ്ഞുള്ള പ്രദേശത്ത് നിന്ന് ഹെലികോപ്റ്റര്‍ പറന്നുയരുന്നതിന്‍റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. 

Tags:    

Similar News