പാക്കിസ്താനില്‍ വിവാഹ വീട്ടില്‍ സ്‌ഫോടനം; അഞ്ചു പേര്‍ കൊല്ലപ്പെട്ടു; പത്തു പേര്‍ക്ക് പരിക്കേറ്റു: വീടിന്റെ മേല്‍ക്കൂര നിലംപൊത്തിയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരം

പാക്കിസ്താനില്‍ വിവാഹ വീട്ടില്‍ സ്‌ഫോടനം; അഞ്ചു പേര്‍ കൊല്ലപ്പെട്ടു

Update: 2026-01-24 00:06 GMT

ഖൈബര്‍ പഖ്തൂണ്‍ക്വ: പാകിസ്താനില്‍ വിവാഹ വീട്ടില്‍ നടന്ന ഉഗ്രസ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പത്ത് പേര്‍ക്ക് പരിക്കേറ്റു. ഖൈബര്‍ പഖ്തൂണ്‍ക്വ പ്രവിശ്യയില്‍ സമാധാന സമിതി അംഗം നൂര്‍ ആലം മെഹ്‌സൂദിന്റെ വീട്ടിലാണ് ചാവേര്‍ ബോംബ് സ്‌ഫോടനം നടന്നത്. വിവാഹ സല്‍ക്കാരത്തിനിടെ അതിഥികള്‍ നൃത്തം ചെയ്തുകൊണ്ടിരിക്കെയാണ് സ്‌ഫോടനം നടന്നത്.

സ്‌ഫോടനത്തില്‍ വീട് തകര്‍ന്ന് മേല്‍ക്കൂര നിലംപൊത്തിയതിനാല്‍ ഇവിടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമെന്നാണ് ലഭിക്കുന്ന വിവരം. അഞ്ച് മൃതദേഹങ്ങളും പരിക്കേറ്റ 10 പേരെയും ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. അതേസമയം സ്‌ഫോടനം ഉണ്ടായത് എങ്ങനെ എന്ന കാര്യം വ്ക്തമല്ല. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി. സമാധാന സമിതി നേതാവ് വഹീദുള്ള മെഹ്‌സൂദ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പൊലീസ് പറയുന്നു.

ഈ മേഖലയില്‍ ഈ മാസം ആദ്യം നടന്ന മറ്റൊരു ആക്രമണത്തില്‍ സമാധാന സമിതിയിലെ നാല് അംഗങ്ങളെ ആയുധധാരികളായ അക്രമികള്‍ കൊലപ്പെടുത്തിയിരുന്നു. അതിനും മുന്‍പ് നവംബറില്‍ സമാധാന സമിതി ഓഫീസ് ആക്രമിച്ച് ഏഴ് പേരെ അക്രമി സംഘം വധിച്ചിരുന്നു.

Tags:    

Similar News