കൗമാരക്കാരി ആയിരുന്നപ്പോള്‍ പ്രിന്‍സ് ആന്‍ഡ്രു പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട യുവതി കാറപടകടത്തില്‍പെട്ട് ഗുരുതരാവസ്ഥയില്‍; അപകടം കാര്‍ അമിത വേഗതയില്‍ ബസുമായി കൂട്ടിയിടിച്ച്
കൗമാരക്കാരി ആയിരുന്നപ്പോള്‍ പ്രിന്‍സ് ആന്‍ഡ്രു പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട യുവതി കാറപടകടത്തില്‍പെട്ട് ഗുരുതരാവസ്ഥയില്‍
ലണ്ടന്‍: ആന്‍ഡ്രു രാജകുമാരനെതിരെ ലൈംഗിക പീഢന പരാതി നല്‍കി, അദ്ദേഹത്തിന്റെ രാജപദവികളെല്ലാം എടുത്തു കളയുന്നതിന് കാരണക്കാരിയായ വിര്‍ജീനിയ ജിഫ്രെ എന്ന വനിത കാറപകടത്തിലെ പട്ട് ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. കുട്ടിപീഢകനായ ജെഫ്രി എപ്സ്റ്റീന്‍, അന്ന് പ്രായപൂര്‍ത്തിയാകാത്ത തന്നെ ആന്‍ഡ്രു രാജകുമാരന് കാഴ്ചവെച്ചു എന്നായിരുന്നു ഇവര്‍ ഉന്നയിച്ച പരാതി. ഇപ്പോള്‍ 41 വയസ്സുള്ള അവര്‍ തന്നെയാണ് ആശുപത്രി കിടക്കയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പങ്കുവച്ച് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അമിതവേഗത്തില്‍ വന്ന ഒരു ബസ്സുമായി ഇവരുടെ കാര്‍ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തന്റെ വൃക്കകള്‍ തകരാറിലായെന്നും പരമാവധി നാല് ദിവസം കൂടീയെ ജീവിക്കുകയുള്ളു എന്നും പറഞ്ഞ അവര്‍ തന്റെ കുട്ടികളെ അവസാനമായി ഒന്ന് കാണണമെന്നും ഞായറാഴ്ച രാത്രി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ അഭ്യര്‍ത്ഥിക്കുന്നുണ്ട്. യൂറോളജിയിലെ ഒരു സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റിയ തനിക്ക് വിദഗ്ധര്‍ നല്‍കിയിരിക്കുന്നത് നാല് ദിവസം മാത്രമാണെന്നും അതില്‍ പറയുന്നു. ഈ വര്‍ഷം ആരംഭിച്ചത് തന്നെ ഒരു മോശം വര്‍ഷമായിട്ടായിരുന്നു എന്നും എന്നാല്‍, അക്കഥകള്‍ എല്ലാം പറഞ്ഞ് ആരെയും മടുപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും അതില്‍ പറയുന്നു.
എന്നാല്‍, ഒരു സ്‌കൂള്‍ ബസ്സ് ഡ്രൈവര്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ ബസ്സ് ഓടിച്ചു വരുമ്പോള്‍, നമ്മള്‍, വളവ് തിരിയുന്നതിനായി കാറിന്റെ വേഗത കുറയ്ക്കുമ്പോള്‍, ആ കാര്‍ എന്തുകൊണ്ട് നിര്‍മ്മിച്ചതാണെങ്കിലും അത് തകര്‍ന്ന് പോകുമെന്നും അവര്‍ കുറിക്കുന്നു. എന്നാല്‍, എപ്പോഴാണ് എവിടെവെച്ചാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല. അവരുടെ പിതാവ്, സ്‌കൈ റോബര്‍ട്ട്‌സ് പോലും ഇവരുടെ പോസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ്. അദ്ദേഹത്തിനും, എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് അറിയില്ല എന്നാണ് പ്രതികരണം വ്യക്തമാക്കുന്നത്.