കസ്റ്റമൈസ്ഡ് പിങ്ക് മേഴ്സിഡെസ് ബെന്‍സ് ജി വാഗണ്‍, രണ്ടു മില്യണ്‍ ഡോളര്‍ മൂല്യംവരുന്ന വീട്, ഡിസൈനര്‍ ബാഗുകള്‍, ആഭരണങ്ങള്‍; പെണ്‍കുഞ്ഞിന് ജന്മം നല്‍കി; പുഷ് പ്രസന്റായി കോടീശ്വരനായ ഭര്‍ത്താവ് നല്‍കിയത് നിരവധി ആഡംഭരവസ്തുക്കള്‍
ജി വാഗണ്‍, ആഡംബര വസതി, ഡിസൈനര്‍ ബാഗുകള്‍, സ്വര്‍ണ്ണങ്ങള്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ഭാര്യയെ സമ്മാനംകൊണ്ട് മൂടി ഭര്‍ത്താവ്. കോടീശ്വരനായ ഭര്‍ത്താവ് നല്‍കിയ സമ്മാനം സോഷ്യല്‍ മീഡി ഇന്‍ഫ്‌ലുവന്‍സറായ മലൈക രാജയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദുബായിലാണ് ഇവര്‍ താമസിക്കുന്നത്.
തനിക്ക് രണ്ടാമതായി ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് ഇവര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. പ്രഗ്നന്‍സിക്ക് ശേഷം പുഷ് പ്രസന്റായി ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിവരാറുണ്ട്. ഇതിന്റെ ഭാഗഗായാണ് മലൈകയ്ക്ക് ആഡംബര വസ്തുക്കള്‍ സമ്മാനമായി കോടിശ്വരനായ ഭര്‍ത്താവ് നല്‍കിയത്.
കസ്റ്റമൈസ്ഡ് പിങ്ക് മേഴ്സിഡെസ് ബെന്‍സ് ജി വാഗണ്‍, രണ്ടു മില്യണ്‍ ഡോളര്‍ മൂല്യംവരുന്ന വീട്, ഡിസൈനര്‍ ബാഗുകള്‍, ആഭരണങ്ങള്‍... അങ്ങനെ പോകുന്നു സമ്മാനങ്ങളുടെ നിര. മലൈയ്കയ്ക്കു മാത്രമല്ല, കുഞ്ഞിനും നിരവധി സമ്മാനങ്ങള്‍ ലഭിച്ചുവെന്ന് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. കുഞ്ഞിനായി പ്രത്യേകം പറഞ്ഞു നിര്‍മിച്ച സ്വര്‍ണാഭരണങ്ങളും കുഞ്ഞുടുപ്പുകളുമൊക്കെ വീഡിയോയില്‍ കാണിക്കുന്നുമുണ്ട്.
മകളെയും അവള്‍ക്കായി ഇത്ര വിലയേറിയ സമ്മാനങ്ങള്‍ ഒരുക്കിയ ഭര്‍ത്താവിനെയും പരാമര്‍ശിച്ച്- വിലപിടിപ്പുള്ള ഒരു പെണ്‍കുഞ്ഞ്. ഇത്ര കുഞ്ഞായ ഒരാള്‍ക്ക് എങ്ങനെയാണ് ഇപ്പോള്‍തന്നെ അദ്ദേഹത്തിന്റെ ബാക്ക് അക്കൗണ്ട് കാലിയാക്കാന്‍ കഴിയുന്നത് എന്ന തലക്കെട്ടോടെയാണ് മലൈക വീഡിയോ പങ്കുവെച്ചിട്ടുള്ളത്. നിരവധിപേരാണ് ഇതിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഇത്രയും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ തരാന്‍, ഭര്‍ത്താവിനെന്താ ജോലി എന്ന് ആരായുന്നവരെയും കമന്റ് സെക്ഷനില്‍ കാണാം.