ബ്രിട്ടീഷ് സ്റ്റീല്‍ ബിസിനെസ്സ് തകര്‍ന്ന് സഞ്ജീവ് ഗുപ്ത ഓസ്ട്രേലിയയില്‍ നിയമ പോരാട്ടത്തില്‍; ശ്രമം 3 ബില്യന്‍ ഡോളറിന്റെ ഉരുക്ക് നിര്‍മ്മാണ കമ്പനിയില്‍ തന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍

ബ്രിട്ടീഷ് സ്റ്റീല്‍ ബിസിനെസ്സ് തകര്‍ന്ന് സഞ്ജീവ് ഗുപ്ത ഓസ്ട്രേലിയയില്‍ നിയമ പോരാട്ടത്തില്‍

Update: 2025-10-10 07:41 GMT

മെല്‍ബണ്‍: ഉരുക്കു നിര്‍മ്മാണ മേഖലയിലെ പ്രമുഖനായ സഞ്ജീവ് ഗുപ്ത ആസ്‌ട്രേലിയയില്‍ തന്റെ തകരുന്ന ബിസിനസ്സിനെ രക്ഷിക്കാന്‍ മറ്റൊരു നിയമപോരാട്ടം ആരംഭിച്ചിരിക്കുകയാണ്. 3 ബില്യന്‍ ഡോളറിന്റെ ആസ്‌ട്രേലിയന്‍ ഉരുക്ക് നിര്‍മ്മാണ കമ്പനിയില്‍ തന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനാണ് ഈ പോരാട്ടം. ഗുപ്തയുടെ ഉടമസ്ഥതയിലുള്ള ജി എഫ് ജി അലയന്‍സ് എന്ന ഹോള്‍ഡിംഗ് കമ്പനിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. തകര്‍ന്ന സാമ്പത്തിക സ്ഥാപനമായ ഗ്രീന്‍സില്ലിന് ഇന്‍ഫ്രാബില്‍ഡില്‍ തങ്ങള്‍ക്കുള്ള ഓഹരികള്‍ കൈമാറ്റം ചെയ്ത അഡ്മിനിസ്ട്രറുടെ നടപടിക്കെതിരെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ലക്ഷക്കണക്കിന് പൗണ്ട് മൂല്യമുള്ള ഇന്‍ഫ്രാബില്‍ഡില്‍ തന്റെ ഓഹരികളുടെ ഉടമസ്ഥാവകാശം ഉറപ്പിക്കുന്നതിനായി സെപ്റ്റംബറിലായിരുന്നു റ്റുപ്ത നിയമ യുദ്ധത്തിലേക്ക് കടന്നതെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുപ്തയുടെ ലിബര്‍ട്ടി സ്റ്റീലിന്റെ സഹോദര സ്ഥാപനമായ സ്പെഷ്യാലിറ്റി സ്റ്റീല്‍സ് യു കെയില്‍ അദ്ദേഹത്തിന് നിയന്ത്രണം നഷ്ടപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് ഇപ്പോള്‍ ഈ നിയമയുദ്ധത്തിന് അദ്ദേഹം ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഗുപ്തയുടെ, യൂറോപ്പില്‍ ഉള്ളതുള്‍പ്പടെ ചില ആസ്തികളും ഇപ്പോള്‍ തര്‍ക്കവിഷയമാണ്.

Tags:    

Similar News