ഇംഗ്ലീഷ് കൗമാരക്കാര്‍ക്കിടയില്‍ ആത്മഹത്യ നിരക്ക് കൂടുന്നു; 50 ശതമാനത്തോളം വര്‍ദ്ധിച്ചതായി പുതിയ കണക്കുകള്‍
50 ശതമാനത്തോളം വര്‍ദ്ധിച്ചതായി പുതിയ കണക്കുകള്‍
ലണ്ടന്‍: ഇംഗ്ലണ്ടിലെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇടയിലായി ആത്മഹത്യ നിരക്ക് 50 ശതമാനത്തോളം വര്‍ദ്ധിച്ചതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 2011 - 12 മുതല്‍ 2021 0 2022 വരെയുള്ള 12 ദശലക്ഷത്തോളം കുട്ടികളുടെയും യുവാക്കളുടെയും വിവരങ്ങള്‍ വിശകലനം ചെയ്ത് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നത് ഈ കാലയളവില്‍ ഈ വിഭാഗത്തില്‍ പെടുന്ന 4,315 പേര്‍ ആത്മഹത്യ ചെയ്തു എന്നാണ്. 2021 22 കാലഘട്ടത്തില്‍ 440 യുവാക്കളാണ് ആത്മഹത്യ ചെയ്തത്.
മുന്നോറോളം ആത്മഹത്യകള്‍ നടന്ന 2011 - 12 കാലഘട്ടത്തേക്കാള്‍ 47 ശതമാനം കൂടുതലാണിത്. ഇതേ കാലയളവില്‍ യുവാക്കളും കുട്ടികളുമായ 1 ലക്ഷം പേരില്‍ ആത്മഹത്യ ചെയ്യുന്നവരുടെ നിരക്ക് 54 ശതമാനമായിരുന്നു. വേനല്‍ പരീക്ഷയുടെ കാലത്താണ് ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നത്. അദ്ധ്യായന വര്‍ഷത്തിന്റെ ആരംഭകാലത്ത് ആത്മഹത്യകളുടെ എണ്ണം താരതമ്യേന കുറവാണ്. യുവജനങ്ങളുടെ മാനസികാരോഗ്യ കാര്യത്തില്‍ രാജ്യം പിന്നോട്ട് പോവുകയാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.