51കാരനെ കൊന്ന് ചിരിച്ചു സെല്‍ഫി എടുത്ത ലണ്ടനിലെ മൂന്നംഗ ടീനേജ് സംഘം കുറ്റക്കാര്‍; നവംബര്‍ 5 ന് ശിക്ഷ വിധിക്കും

51കാരനെ കൊന്ന് ചിരിച്ചു സെല്‍ഫി എടുത്ത ലണ്ടനിലെ മൂന്നംഗ ടീനേജ് സംഘം കുറ്റക്കാര്‍

Update: 2025-11-01 08:15 GMT

ലണ്ടന്‍: മദ്ധ്യവയസ്‌കനെ അടിച്ചു കൊന്ന് അതുകണ്ട് പാട്ടുപാടുകയും ചിരിച്ചുല്ലസിക്കുകയും ചെയ്ത കൗമാരക്കാരികളുടെ സംഘം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇനി അവരെ കാത്തിരിക്കുന്നത് ജയില്‍ ശിക്ഷ. ആന്റണി മാര്‍ക്ക്സ് എന്ന 51 കാരനെ കാറിടിച്ച് വീഴ്ത്തിയതിന് ശേഷമായിരുന്നു ഈ കുട്ടി സംഘം ജിന്‍ ബോട്ടില്‍ കൊണ്ട് അടിച്ചത്. തുടര്‍ന്ന് ഇവര്‍ അയാളെ മരണത്തിനായി വിട്ടുകൊടുത്ത് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.ഗുരുതരമായ പരിക്കുകളോടെ ഇയാളെ കിംഗ്‌സ് ക്രോസ്സ് സ്റ്റേഷനില്‍ പോലീസാണ് കണ്ടെത്തിയത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 10 ന് ആയിരുന്നു സംഭവം. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ഇയാള്‍ പരിക്കുകളെ തുടര്‍ന്ന് 2024 സെപ്റ്റംബര്‍ 14 ന് മരണമടഞ്ഞു. കേസിലെ പ്രതികളായ ജെയ്ഡീ ബിംഗാം, ലീ ബാഡ്‌ഷോ - മെക്കോയ്, മിയ കാമ്പോസ് - ജോര്‍ജ് എനിവര്‍ക്ക് ഇപ്പോള്‍ 18 വയസ്സ് പൂര്‍ത്തിയായതിനാല്‍ അവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താനാവും. ക്രൂരമായ ഈ കൊലപാതകത്തിന് തൊട്ട് മുന്‍പും അതിന് ശേഷവും അവര്‍ ഫോട്ടോകള്‍ക്ക് പോസ് ചെയ്തിരുന്നു. മാത്രമല്ല, കാറിലിരുന്ന് ഇവര്‍ പാടുന്നതിന്റെയും ചിരിച്ചുല്ലസിക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

സംഭവം നടന്ന സമയത്ത് എടുത്ത ഈ ഫോട്ടോകളാണ് അവസാനം അവരെ പിടികൂടുന്നതിലേക്ക് നയിച്ചത്.ഇപ്പോള്‍ ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിരിക്കുന്നു. ഓള്‍ഡ് ബെയ്ലി കോറ്റതിയാണ് ഇവര്‍ കുറ്റക്കാരാണെന്ന് വിധിച്ചത്. സംഭവത്തിന്റെ തലേന്ന് ഇവര്‍ ഒരു പ്രാദേശിക മയക്കുമരുന്ന് കടത്ത് സംഘത്തിന് വേണ്ടി പ്രവര്‍ത്തിച്ചതായും കണ്ടെത്തിയിരുന്നു. നവംബര്‍ 5 ന് കോടതി ഇവരുടെ കേസ് വീണ്ടും പരിഗണിക്കുമ്പോഴായിരിക്കും ശിക്ഷ വിധിക്കുക.

Tags:    

Similar News