ഇന്ത്യന്‍ മോഡല്‍ കര്‍ഷക സമരം ബ്രിട്ടനിലും ഒരുങ്ങുന്നു; കര്‍ഷകരുടെ ട്രാക്റ്റര്‍ സമരത്തിന് സാക്ഷിയാകാന്‍ ലേബര്‍ പാര്‍ട്ടിയുടെ വെയ്ല്‍സ് സമ്മേളനം

ഇന്ത്യന്‍ മോഡല്‍ കര്‍ഷക സമരം ബ്രിട്ടനിലും ഒരുങ്ങുന്നു

Update: 2024-11-17 06:12 GMT

ലണ്ടന്‍: ഇന്ത്യന്‍ തലസ്ഥാനം ഒരിക്കല്‍ സാക്ഷ്യം വഹിച്ച കര്‍ഷകരുടെ ട്രാക്റ്റര്‍ സമരത്തിന് സാക്ഷിയാകാന്‍ ലേബര്‍ പാര്‍ട്ടിയുടെ വെയ്ല്‍സ് സമ്മേളനവും. ഇന്‍ഹെരിറ്റന്‍സ് ടാക്സുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ഉണ്ടായിരുന്ന ഇളവുകള്‍ എടുത്തു കളഞ്ഞ നടപടികള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ കര്‍ഷകൃ ട്രാക്റ്ററുമായി എത്തുകയാണ്. പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ പങ്കെടുക്കുന്ന വേദിയാണിത്. അടുത്തിടെ, ഇന്‍ഹെരിറ്റന്‍സ് ടാക്സില്‍ കര്‍ഷകര്‍ക്കുള്ള ഇളവുകള്‍ എടുത്തു കളഞ്ഞ നടപടിയെ സ്റ്റാര്‍മര്‍ ന്യായീകരിച്ചിരുന്നു.

പുതിയ നയം കാര്‍ഷിക മേഖലയെ തന്നെ തകര്‍ക്കുന്നതാണെന്ന് കര്‍ഷക യൂണിയനുകള്‍ ആരോപിക്കുന്നു. അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ സ്ഥിരത കൈവരിക്കാനാണ് ഇത്തരം കര്‍ശന നടപടികളെന്നും അവ നടപ്പിലാക്കുമെന്നും സമ്മേളനത്തില്‍ സ്റ്റാര്‍മര്‍ ആവര്‍ത്തിച്ചു പറഞ്ഞു. സമ്മേളനം നടക്കുന്ന സ്ഥലത്തിന്1 പുറത്തായി നിരവധി ട്രക്റ്ററുകളും മറ്റ് കാര്‍ഷിക വാഹനങ്ങളും ഇതിനോടകം തന്നെ പാര്‍ക്ക് ചെയ്തിട്ടുണ്ട്.

'കര്‍ഷകന്‍ ഇല്ലെങ്കില്‍ ഭക്ഷണമില്ല' എന്ന പ്ലക്കാര്‍ഡാണ് പ്രതിഷേധക്കാര്‍ പ്രധാനമായും ഉയര്‍ത്തുന്നത്. ആയിരക്കണക്കിന് കര്‍ഷക കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ് ഇന്‍ഹെരിറ്റന്‍സ് ടാക്‌സില്‍ കൊണ്ടു വന്നിരിക്കുന്ന ഭേദഗതികള്‍ എന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. കഴിഞ്ഞ 25 വര്‍ഷക്കാലമായി തങ്ങള്‍ ലേബര്‍ ഭരണത്തിന് കീഴിലാണെന്നും, ആയതൊക്കെ മതി എന്നും ഇനി സഹിക്കാനാവില്ല എന്നുമാണ് വെയ്ല്‍സിലെ കര്‍ഷകര്‍ പറയുന്നത്.

Tags:    

Similar News