വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിനുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി; സംഭവം ഫ്ളോറിഡയില്‍; അന്വേഷണം തുടങ്ങിയെന്ന് വിമാന കമ്പനി
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിനുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി
ഫ്ളോറിഡ: വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിനുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍-ഹോളിവുഡ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ ജെറ്റ്ബ്ലൂ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിലാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവരേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇവര്‍ എങ്ങനെയാണ് ലാന്‍ഡിങ് ഗിയറിയില്‍ എത്തിയത് എന്നാണ് അന്വേഷിക്കുന്നത്.
തിങ്കളാഴ്ച രാത്രി 11.10 -നാണ് വിമാനം ലാന്‍ഡ് ചെയ്തത്. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി വിമാമനത്താവളത്തില്‍നിന്ന് ഫോര്‍ട്ട് ലോഡര്‍ഡെയ്ലിലെത്തിയ വിമാനത്തില്‍ തിങ്കളാഴ്ച രാത്രി നടത്തിയ പതിവ് പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ജെറ്റ്ബ്ലൂ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. ഹൃദയഭേദകമായ ഒരു കാര്യമാണ് സംഭവിച്ചിരിക്കുന്നത്. എങ്ങനെയാണ് സംഭവം നടന്നതെന്ന് കണ്ടെത്താന്‍ ഞങ്ങള്‍ അധികൃതരുമായി സഹകരിക്കും. മരിച്ചവര്‍ എങ്ങനെയാണ് വിമാനത്തിലേക്ക് പ്രവേശിച്ചത് എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്, പ്രസ്താവനയില്‍ പറയുന്നു.
സിഗ്‌നല്‍-7 ന്റെ അടുത്ത് രണ്ടുപേരെ കണ്ടപ്പോള്‍ ലാന്‍ഡിങ് ഏരിയയിലേക്ക് പോകരുതെന്ന് പറഞ്ഞ് അവരെ ഗേറ്റ് ടെക്നീഷ്യന്‍ വിലക്കിയിരുന്നതായും വിവരങ്ങളുണ്ട്.