'എന്നെ ഒന്ന് താഴെ ഇറക്കോ...'; ജനവാസമേഖലയിലേക്ക് ഇറങ്ങി 'പ്യൂമ'യുടെ ചുറ്റി കറക്കം; തുരത്തി മരത്തിൽ ഓടിച്ചു കയറ്റി വളർത്തുനായ; പിന്നാലെ രക്ഷകരായി വനംവകുപ്പ്

Update: 2024-11-20 14:53 GMT

ലോസാഞ്ചലസ്: ജനവാസമേഖലയിലേക്ക് ഇറങ്ങി ചുറ്റി കറങ്ങി നടന്ന പർവ്വത സിംഹം എന്നറിയപ്പെടുന്ന പ്യൂമയെ തുരത്തി മരത്തിൽ ഓടിച്ചുകയറ്റി വളർത്തുനായ. തിങ്കളാഴ്ചയാണ് ലോസാഞ്ചലസിന് സമീപത്തെ ടസ്റ്റിനിൽ പ്യൂമ ഇറങ്ങിയത്.

രാത്രി വൈകി വീടിന്റെ പരിസരത്ത് എത്തിയ പ്യൂമയെ തുരത്തിയോടിച്ച നായ പ്യൂമ പ്രാണ രക്ഷാർത്ഥം ഓടിക്കയറിയ മരത്തിന് കീഴെ നിലയുറപ്പിച്ചതോടെ വനംവകുപ്പ് അധികൃതർ എത്തി രക്ഷിക്കുന്നത് വരെ നിലത്തിറങ്ങാൻ പോലും പർവത സിംഹത്തിന് സാധിച്ചില്ല.

ടസ്റ്റിനിലെ എഫ്രെയിൻ റയീസ് എന്നയാളുടെ വീട്ടിലായിരുന്നു പ്യൂമ കടന്നുകയറിയത്. വീട്ടുകാർ കാണുന്നതിന് മുൻപ് തന്നെ പ്യൂമയെ അയൽവാസികൾ കണ്ട് വിവരം അറിയിച്ചതോടെയാണ് വീട്ടുകാർ വിവരം അറിയുന്നത്.

അൻപത് കിലോയോളം ഭാരമുള്ള പ്യൂമ വീടിന്റെ വാതിൽക്കലുണ്ടെന്ന് അറിഞ്ഞതോടെ അവിടെയുള്ള വീട്ടുകാരും ആശങ്കയിലായി. എന്നാൽ പേടിച്ച പോലെയായിരുന്നു പ്യൂമയുടെ പെരുമാറ്റം.

വീടിന്റെ പിന്നിലുള്ള മരത്തിൽ കയറി ഇരിക്കുന്ന പ്യൂമ താഴേയ്ക്ക് ഇറങ്ങാൻ പോലും ശ്രമിക്കാതിരിക്കുന്നത് കണ്ട് ശ്രദ്ധിച്ചപ്പോഴാണ് മരത്തിന് കീഴിൽ നിലയുറപ്പിച്ച അയൽവാസിയുടെ വളർത്തുനായയെ കാണുന്നത്. ഒടുവിൽ വനം വകുപ്പ് എത്തി മയക്കുവെടി വച്ചാണ് പ്യുമയെ മരത്തിൽ നിന്നും രക്ഷിച്ചത്.

Tags:    

Similar News