ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒമാനില്‍ അകപ്പെട്ട തൃശൂര്‍ സ്വദേശികളുടെ ദുരിതപര്‍വ്വത്തിന് ഒടുവില്‍ അറുതി
തൃശ്ശൂര്‍ ജില്ലാ നിവാസികള്‍ ആയ രണ്ട് ചെറുപ്പക്കാര്‍ ജോലി ആവശ്യം, ഒമാനില്‍ വിസ ഉള്ള ഒരു സ്ത്രീ വിസ വാക്ദാനം ചെയ്യപ്പെട്ട പ്രകാരം 100000 രൂപ വീതം നല്‍കുകയും അവരുടെ നിര്‍ദ്ദേശപ്രകാരം ഒമാനില്‍ വരുകയും അവര്‍ പറഞ്ഞ പ്രകാരം നക്കലില്‍ ഉള്ള ഒരു കാര്‍ സര്‍വീസ് സ്റ്റേഷനില്‍ ജോലിക്ക് പ്രവേശിക്കുകയും ചെയ്തു.
നാട്ടില്‍ വെച്ച് സ്ത്രീ പ്രകാരം 40000 രൂപ പ്രതിമാസ ശമ്പളം സൗജന്യ താമസം സൗജന്യ ഭക്ഷണം എന്നതിന് പകരം പല ഗഡുക്കളായി 80 ഒമാനി റിയാലേ കിട്ടിയുള്ളൂ. ഈ പൈസ ഭക്ഷണം, മറ്റ് സ്വന്തം ആവശ്യത്തിന് പോലും തികയാതെ വന്നപ്പോള്‍ സ്ഥാപന ഉടമയോട് പരാതി പെട്ടപ്പോള്‍ ഇത്ര പൈസയേ തരാന്‍ കഴിയൂ എന്ന് സ്ഥാപന ഉടമ പറഞ്ഞു. പരാതി പറയാന്‍ ഒമാനിലേക്ക് കൊണ്ടുവന്ന സ്ത്രീയെ വിളിച്ച അവരുടെ ഫോണ്‍ പിന്നീട് അവര്‍ നിരന്തരം ഡിസ്‌ക്കണക്ട് ചെയ്യുകയാണ് ഉണ്ടായത്.
രണ്ടാം മാസം പരാതി പറയാന്‍ മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ വന്ന ഇവര്‍ക്ക് കാര്യമായ സഹായമൊന്നും എംബസിയുടെ പക്കല്‍ നിന്ന് ലഭ്യമാകാത്തതിന്റെ അടിസ്ഥാനത്തില്‍ അവര്‍ എംബസിയുടെ പുറക് വശത്തുള്ള കടല്‍ തീരത്ത് പട്ടിണിയോടെ കിടന്നുറങ്ങി. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട ആരോ ആക്സിഡന്റ്‌സ് & ഡിമൈസസ് ഒമാനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്നു, ഈ വിഷയം ഏറ്റെടുത്ത ആക്സിഡന്റ്‌സ് & ഡിമൈസസ് ഒമാന്റെ സ്ഥാപക നേതാവ് ആയ നെജീബ് കെ. മൊയ്തീന്‍ ഇന്ത്യന്‍ എംബസിയുടെ ഓപ്പണ്‍ ഫോറത്തില്‍ അംബാസ്സിഡറുടെ മുപാകെ നേരിട്ട് അവതരിപ്പിക്കുകയും ചെയ്‌തെങ്കിലും എംബസിയുടെ കാര്യമായ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടായില്ല.
തുടര്‍ന്ന് സംഘടന ഈ വിഷയം ഒമാന്‍ ലേബര്‍ ഡിപ്പാര്‍ട്‌മെന്റില്‍ അവതരിപ്പിക്കുകയും സ്‌പോണ്‍സര്‍ക്ക് എതിരെ കേസ് കൊടുക്കുകയും ചെയ്തു. നിരവതി സിറ്റിങ്ങുകള്‍ക്ക് ഒടുവില്‍ സ്‌പോണ്‍സര്‍ പിടിച്ചു വെച്ച പാസ്‌പോര്‍ട്ട് റിലീസ് ചെയ്യാന്‍ സന്നദ്ധന്‍ ആയി.
തുടര്‍പ്രവര്‍ത്തന ഫലമായി 15 നവംബര്‍ 2024 ലെ എയര്‍ ഇന്ത്യ വിമാനത്തില്‍ ഈ രണ്ട് ചെറുപ്പക്കാരും നാടണഞ്ഞു.
ഈ വിഷയത്തില്‍ അല്‍ ഫൗസ് ലീഗല്‍ കോണ്‍സള്‍ട്ടന്റും ഒമാനിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ അബ്ദുല്‍ റഹിം, ഒമാനിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകര്‍ ആയ അഷറഫ് വാടാനപ്പിള്ളി, യാസീന്‍ ഒരുമനയൂര്‍, അന്‍വര്‍ സേട്ട് ചേറ്റുവ, ശാഹുല്‍ ഹമീദ് കരിമ്പനക്കല്‍, ഹസ്സന്‍ കേച്ചേരി, അബ്ദുല്‍ സമദ് അഴീക്കോട്, അബ്ഷര്‍, സുബ്രമുണ്യന്‍ എന്നിവരും നാട്ടില്‍ നിന്ന്, തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ആയ നസീര്‍ ചെന്ത്രാപ്പിന്നിയും സഹകരിക്കുകയുണ്ടായി.
ഈ വിഷയത്തില്‍ ഇടപെട്ട ഏവര്‍ക്കും നിറകണ്ണുകളോടെ നന്ദി പറഞ്ഞു കൊണ്ടാണ് ഈ ചെറുപ്പക്കാര്‍ യാത്രയായത്.