വിജയ്‌യെ നേരില്‍ കണ്ടാല്‍ മുഖത്ത് അടിക്കാനുള്ള ആഗ്രഹം; അദ്ദേഹത്തിന്റെ രാഷ്ട്രീയ സംസ്‌കാരം ചോദ്യം ചെയ്യപ്പെടേണ്ടതാണ്; നടന്‍ രഞ്ജിത്ത്
ചെന്നൈ: പ്രധാനമന്ത്രിയെ വിമര്‍ശിച്ച തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയിനെതിരെ നടന്‍ രഞ്ജിത്ത് കടുത്ത പ്രതികരണവുമായി രംഗത്ത്. വിജയ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് സംസാരിക്കുന്നതിനെതിരെ രഞ്ജിത്ത് കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചു. നേരില്‍ കണ്ടാല്‍ മുഖത്ത് അടിക്കാനുള്ള ആഗ്രഹമുണ്ടെന്ന് വിനായക ചതുര്‍ഥി ആഘോഷ വേളയില്‍ നടത്തിയ പ്രസംഗത്തില്‍ രഞ്ജിത്ത് പറഞ്ഞു.
മോദി മുസ്ലിം ജനതയെ വഞ്ചിച്ചുവെന്ന വിജയിയുടെ പ്രസ്താവന തള്ളി, 2014 ഏപ്രില്‍ 16ന് കോയമ്പത്തൂരില്‍ പ്രധാനമന്ത്രിയെ കാണാനെത്തിയപ്പോള്‍ 'പൂച്ചക്കുട്ടിയെപ്പോലെ' കൈകൂപ്പി ഇരുന്ന വിജയ് ഇപ്പോള്‍ ശകാര ഭാഷയിലാണ് സംസാരിക്കുന്നതെന്നും രഞ്ജിത്ത് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയെ 'അങ്കിള്‍' എന്നും പ്രധാനമന്ത്രിയെ 'മിസ്റ്റര്‍' എന്നും വിളിക്കുന്ന വിജയ്യുടെ രാഷ്ട്രീയ സംസ്‌കാരം ചോദ്യംചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം വിമര്‍ശിച്ചു. മലയാളത്തിലെ രാജമാണിക്യം, ചന്ദ്രോത്സവം തുടങ്ങിയ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളില്‍ ശ്രദ്ധേയനായ നടനാണ് രഞ്ജിത്ത്.