സൗമ്യമായ പ്രവര്‍ത്തനവും ജനകീയ ഇടപെടലുകളും കൊണ്ട് ജനഹൃദയങ്ങളില്‍ നിറഞ്ഞ ബിബിഎക്കാരന്‍; കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലെ പിജി ഡിപ്ലോമക്കാരന് രണ്ടാം വട്ടവും പിഴച്ചില്ല; ഈ ഉപതിരഞ്ഞെടുപ്പ് കാലത്ത് അരിവാള്‍ ചുറ്റികയ്ക്ക് 100 ശതമാനം വിജയം; ചേലക്കരയിലെ വിന്നറായി യുആര്‍ പ്രദീപ്; പിണറായിയെ രക്ഷിച്ച 'ക്രിസ്റ്റര്‍ ക്ലിയറിന്റെ' കഥ

Update: 2024-11-23 06:08 GMT

തൃശൂര്‍: ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പ് വന്നപ്പോള്‍ കെ രാധാകൃഷ്ണന് പകരക്കാരനായി ആരെത്തുമെന്നതിനെ സംബന്ധിച്ച് സി.പി.എം കൂടുതല്‍ തലപുകച്ചില്ലെന്നതാണ് വാസ്ുത. മണ്ഡലത്തില്‍ നിന്ന് ഇതിന് മുമ്പ് എം.എല്‍.എ യായി തിരഞ്ഞെടുക്കപ്പെട്ട യു.ആര്‍ പ്രദീപിനെ തന്നെ വീണ്ടും ഗോദയിലിറക്കാന്‍ നേതൃത്വം തീരുമാനിച്ചു. മണ്ഡലത്തിലെ പൊതുപരിപാടികളിലെല്ലാം യു.ആര്‍ പ്രദീപിന്റെ സാന്നിധ്യം സി.പി.എം ഉറപ്പാക്കുകയും ചെയ്തു. നാല് തവണ തുടര്‍ച്ചയായി എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ട രാധാകൃഷ്ണന്റെ പിന്‍ഗാമിയായി 2016 ലാണ് പ്രദീപെത്തുന്നത്. രണ്ടാമൂഴത്തിലും പ്രദീപിന് വിജയിച്ചുകയറാമെന്നാണ് സി.പി.എം പ്രതീക്ഷിച്ചു. ഈ കണക്കുകൂട്ടലാണ് ചേലക്കരയിലെ വിജയത്തിന് ആധാരം.

നിയമസഭാ സാമാജികനെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചയാളാണ് യു.ആര്‍ പ്രദീപ്. ദേശമഗലം പഞ്ചായത്ത് പ്രസിഡന്റും വൈസ്പ്രസിഡന്റുമായിരുന്ന അദ്ദേഹം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു. കേരള സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാനായ പ്രദീപിന് ചേലക്കരയില്‍ നിന്ന് പാര്‍ട്ടി ടിക്കറ്റ് നല്‍കിയത്് കോട്ട ചുവപ്പിക്കാനാണ്. നിലവില്‍ സി.പിഎം വള്ളത്തോള്‍ നഗര്‍ ഏരിയാ കമ്മിറ്റി അംഗമാണ്. സൗമ്യമായ പ്രവര്‍ത്തനവും ജനകീയ ഇടപെടലുകളുംകൊണ്ട് ജനഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന പൊതുപ്രവര്‍ത്തകനാണ് യു ആര്‍ പ്രദീപ്. 2016 മുതല്‍ 21 വരെ ചേലക്കര എംഎല്‍എയായിരുന്നു. പ്രളയസമയത്തും കോവിഡ് കാലത്തും നാടിന്റെ കാവലാളായി. 2022 മുതല്‍ സംസ്ഥാന പട്ടികജാതി -പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാനാണ്. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിബിഎയും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പിജി ഡിപ്ലോമയും നേടി. 2000--2005 കാലയളവില്‍ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായും 2005-10വരെ പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സിപിഎം വള്ളത്തോള്‍ നഗര്‍ ഏരിയ കമ്മിറ്റി അംഗമാണ്. പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി അംഗവും കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി അംഗവുമാണ്. ചേലക്കര പാളൂര്‍ തെക്കേപുരക്കല്‍ പരേതരായ രാമന്റയും ശാന്തയുടെയും മകനാണ്. ഭാര്യ: പ്രവിഷ. മക്കള്‍: കാര്‍ത്തിക്, കീര്‍ത്തന. അഴിമതി തൊട്ടു തീണ്ടാത്ത നേതാവാണ് പ്രദീപ്. ക്രിസ്റ്റല്‍ ക്ലിയറായ രാഷ്ട്രീയ നിലപാടുകള്‍. അത്തരമൊരു നേതാവാണ് വീണ്ടും നിയമസഭയിലേക്ക എത്തുന്നത്.

ചേലക്കരയില്‍ ഇടതുപക്ഷം മുന്നോട്ടുവെച്ച വികസനപ്രവര്‍ത്തനങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നാണ് പ്രദീപ് വ്യക്തമാക്കിയിരുന്നു. ചേലക്കരയിലെ ഈ വിജയം അനുഗ്രഹമാകുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഭരണവിരുദ്ധയില്ലെന്ന് ചേലക്കരയെ ഉയര്‍ത്തി സിപിഎം വാദിക്കുന്നു. പാലക്കാട്ടും വയനാടും ഇടതു സ്ഥാനാര്‍ത്ഥികള്‍ വിറയ്ക്കുമ്പോഴാണ് ചേലക്കരയിലെ വിജയം. പാലക്കാട് സ്വതന്ത്രനായാണ് പി സരിന്‍ ഇടതുപക്ഷത്തിനായി മത്സരിച്ചത്. വയനാട്ടില്‍ സിപിഐയുടെ സത്യന്‍ മൊകേരിയും. അതായത് അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ ഇത്തവണ മത്സരിച്ചത് പ്രദീപ് മാത്രമാണ്. അവിടെ സമ്പൂര്‍ണ്ണ വിജയം നേടുന്നു. കോണ്‍ഗ്രസ് കൈപ്പത്തി ചിഹ്നത്തില്‍ മൂന്നിടത്ത് ജയിച്ചു. രണ്ടിടത്തേ വിജയിക്കുന്നുള്ളൂ. അതായത് നൂറ് ശതമാനം വിജയം നേടിയത് സിപിഎം മാത്രമാണ്. ചേലക്കരയില്‍ കൃത്യമായ ആസൂത്രണങ്ങളോടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ സിപിഎമ ുമ്പോട്ട് കൊണ്ടു പോയത്. രണ്ടാം പിണറായി സര്‍ക്കാരിന്റെതും ചേലക്കരയില്‍ മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണന്‍ നടത്തിവന്ന വികസനപ്രവര്‍ത്തനങ്ങളും പ്രചാരണത്തില്‍ ഉന്നയിച്ചായിരുന്നു മുന്നോട്ടുപോക്ക്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചരണ നായകനായി. അതുകൊണ്ട് തന്നെ വിജയം പിണറായിയ്ക്കും ആശ്വാസവും കരുത്തുമാണ്. ഇത് തന്നെയാണ് മന്ത്രി മുഹമ്മദ് റിയാസ് വാക്കുകളിലൂടെ പങ്കുവച്ചത്.

സംസ്ഥാന സര്‍ക്കാര്‍ വിവിധ മേഖലകളില്‍ നടത്തുന്ന ഇടപെടലുകള്‍ ഉയര്‍ത്തിക്കാട്ടുന്നതോടൊപ്പം കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനങ്ങളും എല്‍.ഡി.എഫ് ചേലക്കരയില്‍ ഉന്നയിച്ചു. അതെല്ലാം വോട്ടായി മാറി. വികസനപ്രശ്നങ്ങള്‍ക്കൊപ്പം തന്നെ തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളും തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയമായി. അന്തിമഹാകാളന്‍ കാവ് വേലയുടെ വെടിക്കെട്ട് കഴിഞ്ഞ വര്‍ഷം മുടങ്ങിയത് ബി.ജെ.പി ആദ്യ ഘട്ടത്തില്‍ ഉയര്‍ത്തിയിരുന്നെങ്കിലും തൃശ്ശൂര്‍ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തിലേക്ക് പിന്നീട് ചര്‍ച്ചകള്‍ മാറി. തൃശ്ശൂര്‍ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൃത്യമായ നിലപാടെടുത്തിട്ടുണ്ടെന്നായിരുന്നു സിപിഎം വിശദീകരിച്ചത്. വെടിക്കെട്ട് നിയന്ത്രണം സംബന്ധിച്ചുള്ള കേന്ദ്രനിയമങ്ങളും എല്‍.ഡി.എഫ് ചൂണ്ടിക്കാട്ടി.

കെ. രാധാകൃഷ്ണനന്റെ കോട്ടയാണോ സിപിഎം കോട്ടയാണോ ചേലക്കരയെന്ന് തെളിയിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് കൂടിയാകുമിതെന്ന് വിലയിരുത്തപ്പെട്ടു. ഇവിടേയും സിപിഎം ജയിക്കുകയാണ്. 2016 ല്‍ എല്‍ഡിഎഫ് തരംഗത്തില്‍ 10,200 വോട്ടിന് യു.ആര്‍.പ്രദീപ് ജയിച്ച സീറ്റ് രാധാകൃഷ്ണന്‍ മടങ്ങിവന്നപ്പോള്‍ ഭൂരിപക്ഷം 39,000 കടന്നു. ഏകദേശം മൂന്നരയിരട്ടി. ഇത്തവണ ലീഡ് കുറഞ്ഞെങ്കിലും പ്രതികൂല കാലാവസ്ഥ ഏറെയായിരുന്നു. അതുകൊണ്ട് തന്നെ രാധാകൃഷ്ണന് കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം കിട്ടിയേക്കില്ലെങ്കിലും അഭിമാന പോരാട്ടത്തില്‍ വിജയം ഉറപ്പിക്കുകയാണ് പ്രദീപ്.

രാധാകൃഷ്ണന് 39,000 ഭൂരിപക്ഷമുണ്ടായിരുന്നത് ഈ വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോള്‍ രാധാകൃഷ്ണന്‍ തന്നെ മത്സരിച്ചിട്ടും 5000 ആയി ചുരുങ്ങി. ഈ ലീഡിന് അപ്പുറത്തേക്ക് പ്രദീപ് കടക്കുന്നുവെന്നതാണ് ശ്രദ്ധേയം.

Tags:    

Similar News