സര്‍ക്കാരിന്റെ വിവിധ വകുപ്പികളില്‍നിന്ന് വൈദ്യുതി ബോര്‍ഡിന് പിരിഞ്ഞു കിട്ടാനുള്ളത് 759 കോടി; സ്വകാര്യ വ്യക്തികളില്‍ സ്ഥാപനങ്ങളില്‍ നിന്നുമുള്ള കുടിശ്ശിക- 1406.97 കോടി രൂപയും: മന്ത്രി കെ കൃഷ്ണന്‍കുട്ടി

സര്‍ക്കാരിന്റെ വിവിധ വകുപ്പികളില്‍നിന്ന് വൈദ്യുതി ബോര്‍ഡിന് പിരിഞ്ഞു കിട്ടാനുള്ളത് 759 കോടി

Update: 2025-02-10 15:52 GMT

തിരുവനന്തപുരം: സര്‍ക്കാരിന്റെ വിവിധ വകുപ്പികളില്‍നിന്ന് വൈദ്യുതി ബോര്‍ഡിന് പിരിഞ്ഞു കിട്ടാനുള്ളത് 759 കോടി. 2024 മാര്‍ച്ച് 31വരെ ഓഡിറ്റ് ചെയ്യപ്പെടാത്ത കണക്കുകള്‍ പ്രകാരം സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നുമാണ് 757.09 കോടി പിരിഞ്ഞു കിട്ടാനുള്ളത്. കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് ഇത്രയും തുകയെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിയമസഭയെ അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍-74.94 കോടി രൂപ, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ (കേരള വാട്ടര്‍ അതോറിറ്റി ഒഴികെ)-158.56, കേരള വാട്ടര്‍ അതോറിറ്റി-458.54, പൊതു സ്ഥാപനങ്ങള്‍- 22.56, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍-3.42, കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍-1.67, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍- 37.40 കോടി രൂപ എനനിങ്ങനെയാണ് പിരിഞ്ഞ് കിട്ടാനുള്ള തുക.

അതുപോലെ സ്വകാര്യ വ്യക്തികളില്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള കുടിശ്ശിക 1406.97 കോടി രൂപയാണ്. ഗാര്‍ഹികം- 318.69 കോടി രൂപ, സ്വകാര്യ ഉപഭോക്താക്കള്‍-1012.29, കാപ്റ്റീവ് പവര്‍ പ്രോജക്ട്-59.34, ഇന്റര്‍ സ്റ്റേറ്റ്- 2.84, ലൈസന്‍സി-13.67, മറ്റിനം-0.14 എന്നിങ്ങനെയാണ് ആകെ 1406.97 കോടി രൂപയുടെ കുടിശ്ശികയെന്ന് എല്‍ദോസ് പി. കുന്നപ്പിള്ളില്‍, കെ.ബാബു, ഐ.സി. ബാലകൃഷണന്‍, സി.ആര്‍. മഹേഷ് എന്നിവര്‍ക്ക് മന്ത്രി കെ.കൃഷ്ണന്‍കുട്ടി മറുപടി നല്‍കി.

Tags:    

Similar News