മന്ത്രിമാര്‍ക്ക് ലഭിക്കാത്ത സൗകര്യം സുരേഷ് ഗോപിക്ക് ലഭിച്ചു. പോലീസിന്റെ സഹായമില്ലാതെ ആംബുലന്‍സില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിക്ക് പൂരപ്പറമ്പിലേക്ക് എത്താന്‍ കഴിയില്ല; സുരേഷ് ഗോപിയെ ആക്ഷന്‍ ഹീറോയാക്കി ജയിപ്പിച്ചു! തൃശൂര്‍ പൂരത്തില്‍ ആഞ്ഞടിച്ച് തിരുവഞ്ചൂര്‍; പ്രതിരോധിച്ച് സര്‍ക്കാരും

'മന്ത്രിമാരായ കെ.രാജനും ആര്‍.ബിന്ദുവിനും ലഭിക്കാത്ത സൗകര്യം സുരേഷ് ഗോപിക്ക് ലഭിച്ചു.

Update: 2024-10-09 07:36 GMT

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരപ്പറമ്പില്‍ സംഘര്‍ഷം ഉണ്ടായപ്പോള്‍ കാണികളുടെ രക്ഷകനായി എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ ആക്ഷന്‍ ഹീറോയായി അവതരിപ്പിച്ചുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മന്ത്രിമാര്‍ക്ക് ലഭിക്കാത്ത സൗകര്യം സുരേഷ് ഗോപിക്ക് ലഭിച്ചുവെന്നും പോലീസിന്റെ സഹായമില്ലാതെ ആംബുലന്‍സില്‍ അദ്ദേഹത്തിന് പുരപ്പറമ്പിലേക്ക് എത്താന്‍ കഴിയില്ലെന്നും അദ്ദേഹം ആരോപിച്ചു. തൃശ്ശൂര്‍ പൂരംകലക്കല്‍ വിവാദത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മന്ത്രിമാരായ കെ.രാജനും ആര്‍.ബിന്ദുവിനും ലഭിക്കാത്ത സൗകര്യം സുരേഷ് ഗോപിക്ക് ലഭിച്ചു. പോലീസിന്റെ സഹായമില്ലാതെ ആംബുലന്‍സില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിക്ക് പൂരപ്പറമ്പിലേക്ക് എത്താന്‍ കഴിയില്ല. എഡിജിപി എം.ആര്‍.അജിത് കുമാര്‍ ഉത്തരവ് നല്‍കാതെ ഇതിന് പോലീസ് അനുമതി നല്‍കുമോ? സുരേഷ് ?ഗോപിക്ക് വഴിവെട്ടിക്കൊടുക്കുകയാണ് എഡിജിപി ചെയ്തത്'- അദ്ദേഹം വിമര്‍ശിച്ചു. പൂരം നടത്തിപ്പില്‍ സര്‍ക്കാരിനുണ്ടായ പ്രധാന എട്ട് വീഴ്ചകളേയും തിരുവഞ്ചൂര്‍ സഭയില്‍ വിശദീകരിച്ചു. പൂരത്തിനെത്തിയ ജനക്കൂട്ടത്തെ ശത്രുക്കളായി കണ്ടാണ് പോലീസ് കൈകാര്യം ചെയ്തത്. ഒരു അനുഭവ പരിചയവുമില്ലാത്ത വ്യക്തിയെ സിറ്റി പോലീസ് കമ്മീഷ്ണറാക്കിയത് സംസ്ഥാന സര്‍ക്കാരാണ്. ദേവസ്വം ബോര്‍ഡ് ജീവനക്കാരെ ഉള്‍പ്പടെ തടഞ്ഞത് ബോധപൂര്‍വം ആരോ പൂരം കലക്കി എന്നതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.

പൂരം കലക്കലില്‍ പോലീസ് അന്വേഷണം പ്രഹസനമാണെന്നും ജുഡീഷ്യല്‍ അന്വേഷണം വേണം എന്നുമുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അനാരോഗ്യം കാരണം സഭയില്‍ എത്തിയിട്ടില്ല. തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപിയെ സംരക്ഷിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. തുടര്‍ച്ചയായി മൂന്നാം ദിവസം അടിയന്തര പ്രമേയം അനുവദിക്കുന്നത് കേരള നിയമസഭ ചരിത്രത്തില്‍ ആദ്യമാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും ഇന്നലെ എഡിജിപി-ആര്ര്‍എസ്എസ് കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ടുമാണ് അടിയന്തര പ്രമേയ ചര്‍ച്ച നടന്നത്. കേരള നിയമസഭ ചരിത്രത്തില്‍ ആദ്യമാണ് തുടര്‍ച്ചയായി മൂന്നാം ദിവസം അടിയന്തര പ്രമേയം അനുവദിക്കുന്നത്. ഇതില്‍ ആദ്യ ദിവസം സഭയിലെ സംഘര്‍ഷം കാരണം ചര്‍ച്ച നടന്നില്ല. ശൂന്യവേള കഴിഞ്ഞപ്പോള്‍ തന്നെ സഭ പിരിഞ്ഞതിനാലായിരുന്നു ഇത്. പൂരം കലക്കലില്‍ ഗുരുതര ആരോപണമാണ് തിരുവഞ്ചുര്‍ ഉയര്‍ത്തിയത്.

പൂരം കലക്കിയത് ഗൗരവമുള്ള സംഭവാണ്. തൃശൂര്‍ പൂരം കലക്കിയത് ചര്‍ച്ചക്ക് എടുത്തത് നല്ലകാര്യമാണ്. മുന്നൊരുക്കങ്ങളില്‍ വരെ വലിയ വീഴ്ചയുണ്ടായി. ആദ്യം എഴുന്നള്ളിപ്പ് വന്നപ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ കാരണം തടസ്സപ്പെട്ടു. ജനത്തെ പൊലീസ് ശത്രുവിനെ പോലെ കണ്ടുവെന്നും എഴുന്നെള്ളിപ്പിനിടെ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ പോലും നടപടി ഉണ്ടായിരുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അനുഭവം ഇല്ലാത്ത ആളെ കമ്മീഷണര്‍ ആക്കി. എണ്ണ കൊണ്ട് പോയവരെ വരെ തടഞ്ഞു. രാത്രി പൊലീസ് അതിക്രമം ഇരട്ടിയായി. ദേശക്കാരെ സങ്കടത്തിലാക്കിയായിരുന്നു പൊലീസിന്റെ പെരുമാറ്റം. തിരുവമ്പാടി പിന്മാറുകയായിരുന്നു. അനുനയ നീക്കങ്ങള്‍ പോലും ഫലപ്രദമല്ലാത്ത വിധം കാര്യങ്ങള്‍ വഷളായിരുന്നു. പൂരം കലക്കലിന് മുന്നില്‍ നിന്നത് എഡിജിപിയാണ്. പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യം വെച്ചു കൊണ്ടാണ്. രാഷ്ട്രീയ ലക്ഷ്യം വച്ച് സുരേഷ് ഗോപിക്ക് വഴി വെട്ടുകയായിരുന്നു. എഡിജിപിയാണ് ഇതിനെല്ലാം മുന്നില്‍ നിന്നത്. സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ അജിത് കുമാര്‍ ഇടപെട്ടു എന്ന ആക്ഷേപം ഭരണ കക്ഷിക്ക് തന്നെ ഉണ്ടെന്നും തിരൂവഞ്ചൂര്‍ പറഞ്ഞു.

കമ്മീഷണറുടെ തലയില്‍ വെച്ച് വീഴ്ചകളില്‍ നിന്ന് മുതിര്‍ന്നവര്‍ക്ക് തലയൂരാന്‍ കഴിയുന്നതെങ്ങനെയാണ്. കമ്മീഷണര്‍ ഒറ്റക്ക് അല്ല എല്ലാം ചെയ്തത്. ഹിഡന്‍ അജണ്ടയായിരുന്നു പൂരം കലക്കാന്‍. ഗൂഢാലോചനയുടെ ഭാഗമായാണ് നടപടിയല്ലാം. പൂരം കലങ്ങിയപ്പോള്‍ കെ രാജനും ആര്‍ ബിന്ദുവിനും സ്ഥലത്ത് എത്താനായില്ല. പക്ഷേ സുരേഷ് ഗോപി വന്നു. രണ്ട് മന്ത്രിമാരുണ്ടായിരുന്നപ്പോഴാണ് ഇതെല്ലാം നടന്നത്. അവര്‍ക്ക് പോലും സംഭവ സ്ഥലത്ത് എത്താനായില്ല. തേര് എഴുന്നെള്ളിക്കും പോലെയാണ് സുരേഷ്‌ഗോപിയെ കൊണ്ട് വന്നത്. ആക്ഷന്‍ ഹീറോ പരിവേഷമാണ് ഗോപിക്ക് കിട്ടിയത്. പൊലീസ് അറിയാതെ എങ്ങിനെ സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നു. സേവാഭാരതിയുടെ ആംബുലന്‍സിന് പോകാന്‍ വഴി ഒരുക്കിയത് ആരാണ് പൊലീസല്ലേ. കോണ്‍ഗ്രസ് വോട്ട് കുറഞ്ഞു. പൂരം കലങ്ങിയതില്‍ ഞങ്ങളുടെ ആളുകള്‍ക്ക് വിഷമം ഉണ്ടായി. അവരെ ബിജെപിയിലേക്ക് അയച്ചതിലാണ് ഗൂഢാലോചന. സുനില്‍ കുമാറിന് കൊടുക്കാത്ത പ്രാധാന്യം സുരേഷ് ഗോപിക്ക് കൊടുത്തു. അന്വേഷണ റിപ്പോര്‍ട്ട് വരാന്‍ അഞ്ചു മാസം എടുത്തു. അന്വേഷിച്ചത് കലക്കിയ എഡിജിപി തന്നെയാണ്. എഡിജിപി ല്‍കിയത് തട്ടി കൂട്ടാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ഒരാഴ്ചക്കകം എന്ന് മുഖ്യമന്ത്രി പറഞ്ഞ റിപ്പോര്‍ട്ടെവിടെയാണ്. എഡിജിപി ആരോപണ വിധേയനാണ്, അദ്ദേഹമാണ് അന്വേഷിച്ചതും. തട്ടിക്കൂട്ട് റിപ്പോര്‍ട്ടിന് പുറത്ത് ഇപ്പഴും പിടിച്ച് നിര്‍ക്കാന്‍ നോക്കുകയാണ്. ജനയുഗം എഡിറ്റോറിയല്‍ വായിച്ചു. സുനില്‍ കുമാറിനെ കാര്യം പറഞ്ഞ് വിശ്വസിപ്പിക്കാന്‍ കഴിയുമോ. ജൂഡീഷ്യല്‍ അന്വേഷണം വേണം. പൂരം കലക്കിയതില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അടിയന്തര പ്രമേയ ചര്‍ച്ചക്ക് കടംകുള്ളി സുരേന്ദ്രന്‍ മറുപടി നല്‍കി. പൂരം കലക്കലില്‍ ഗൂഢാലോചനയുണ്ട്. കുറ്റക്കാരെ കണ്ടെത്തി സര്‍ക്കാര്‍ നിയമത്തിന് മുന്നില്‍ കൊണ്ട് വരും. കുറ്റക്കാരെ സംരക്ഷിക്കാന്‍ ആണ് പ്രതിപക്ഷം ഇറങ്ങിത്തിരിക്കുന്നത്. ആര്‍എസ്എസുമായി രഹസ്യവും പരസ്യവുമായ ബാന്ധവം യുഡിഎഫിനാണ്. കഴക്കൂട്ടത്ത് തോല്‍പ്പിക്കാന്‍ പ്രധാനമന്ത്രിയെ വരെ ഇറക്കിയിട്ടും നടന്നില്ല. സംഘപരിവാര്‍ വിരുദ്ധ പോരാട്ടത്തില്‍ എന്നും മുന്നില്‍ സിപിഎം ആണ്. എല്ലാ ക്ഷേത്രോത്സവവും ഭംഗിയായി നടത്താനാണ് ഇടത് സര്‍ക്കാര്‍ ശ്രമിച്ചതെന്നും കടകംപള്ളി പറഞ്ഞു.

മുഖ്യമന്ത്രിയെ തകര്‍ക്കാമെന്നത് അതിമോഹമാണ്. പിണറായിയുടെ പോരാട്ട ചരിത്രം നിയമസഭാ ലൈബ്രറിയിലുണ്ട്. പിണറായിയെ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാമെന്ന് കരുതരുത്. പിണറായിയെ മൂന്നാം വട്ടം മുഖ്യമന്ത്രിയാക്കാനും നാട് സജ്ജമാണ്. അതില്‍ പ്രതിപക്ഷത്തിന് വിറളിയെന്നും ആഴമറിയാത്തിടത്ത് കാല് വയ്ക്കരുതെന്നും കടകംപള്ളി സുരേന്ദ്രന്‍ മറുപടി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് എഴുതിക്കൊടുത്തത് വായിച്ചത് നന്നായെന്ന് എപി അനില്‍കുമാര്‍ പറഞ്ഞു. തൃശൂര്‍ പൂരം വൈകാരിക വിഷയമാണ്. അതിലെ പ്രധാന ചടങ്ങാണ് അലങ്കോലമാക്കിയതെന്നും അനില്‍കുമാര്‍ പറഞ്ഞു.

Tags:    

Similar News