'സ്വർണ്ണം കട്ടവനാരപ്പാ.. സഖാക്കളാണെ അയ്യപ്പാ..'; പിണറായി വിജയനെ ജനങ്ങൾ ആട്ടി ഇറക്കുന്നു; ഈ നാട് ആര് ഭരിക്കണം എന്ന് മതേതര ബോധമുള്ള മനുഷ്യർ തീരുമാനിക്കും; കുറിപ്പുമായി അഖിൽ മാരാർ

Update: 2025-12-13 10:35 GMT

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ എൽഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി അഖിൽ മാരാർ. തൃശൂർ, കൊച്ചി കോർപ്പറേഷനുകൾ തിരിച്ചുപിടിക്കുകയും കണ്ണൂർ നിലനിർത്തുകയും ചെയ്ത യുഡിഎഫ്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വ്യക്തമായ ആധിപത്യം നേടി. 'കമ്മ്യൂണിസ്റ്റ് മൂല്യമുള്ള ജനത പിണറായി വിജയനെ ആട്ടി ഇറക്കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ നേട്ടം' എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സ്വർണ്ണം കട്ടവനാരപ്പാ.... സഖാക്കളാണെ അയ്യപ്പാ... എന്ന ചോദ്യത്തോടെയാണ് അഖിൽ മാരാർ തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്. ഈ നാട് ആര് ഭരിക്കണം എന്ന് മതേതര ബോധമുള്ള മനുഷ്യർ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയത്തെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത് മുന്നേറാൻ യുഡിഎഫ് പോരാളികൾക്ക് കഴിയട്ടെയെന്നും എല്ലാ ആശംസകളും നേരുന്നതായും അഖിൽ മാരാർ കുറിച്ചു.

അഖിൽ മാരാരുടെ കുറിപ്പിന്റെ പൂർണരൂപം:

സ്വർണ്ണം കട്ടവനാരപ്പാ....

സഖാക്കളാണെ അയ്യപ്പാ...

ഈ നാട് ആര് ഭരിക്കണം എന്ന് മതേതര ബോധമുള്ള മനുഷ്യർ തീരുമാനിക്കും...

കമ്മ്യൂണിസ്റ് മൂല്യം ഉള്ള ജനത പിണറായി വിജയനെ ആട്ടി ഇറക്കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ നേട്ടം..

വിജയം സൂഷ്മതയോടെ കൈകാര്യം ചെയ്തു മുന്നേറാൻ UDF ന്റെ പോരാളികൾക്ക് കഴിയട്ടെ

എല്ലാ വിധ ആശംസകളും.

തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല മുന്നേറ്റമാണ് യുഡിഎഫ് കാഴ്ചവെക്കുന്നത്. തൃശൂർ, കൊച്ചി കോർപ്പറേഷനുകൾ യുഡിഎഫ് തിരിച്ചുപിടിച്ചു. കണ്ണൂർ കോർപ്പറേഷൻ നിലനിർത്താൻ സാധ്യതയുണ്ടെന്നും നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നു. കൊല്ലത്തും യുഡിഎഫിനാണ് വ്യക്തമായ മുന്നേറ്റം. ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും യുഡിഎഫ് മുന്നേറ്റം പ്രകടമാണ്. അതേസമയം, ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫ് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. കൊല്ലത്ത് എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്.

Tags:    

Similar News