തകിലു പുകിലു..കുരവ കുഴല്‌ തന്തനത്തനം പാടി വാ..! ഒരു ആവേശത്തിന് പുറത്ത് എൽഡിഎഫ് ജയിക്കുമെന്ന് പന്തയം വെച്ച പ്രവർത്തകൻ; തോറ്റതോടെ 'മീശ' വടിച്ച് കീഴടങ്ങൽ

Update: 2025-12-13 10:54 GMT

പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിൽ നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചതിനെ തുടർന്ന്, എൽഡിഎഫ് പ്രവർത്തകനായ ബാബു വർഗീസ് താൻ വെച്ച പന്തയം പാലിക്കുന്നതിന്റെ ഭാഗമായി മീശ വടിച്ചു. എൽഡിഎഫ് ഭരണം നിലനിർത്തുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ബാബു വർഗീസ് പന്തയം വെച്ചിരുന്നത്.

യുഡിഎഫ് അധികാരത്തിൽ വന്നാൽ മീശ വടിക്കാമെന്നും ഒരു കുപ്പി നൽകാമെന്നുമായിരുന്നു പന്തയം. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബാബു വർഗീസ് വാക്കു പാലിക്കുകയായിരുന്നു.

നഗരസഭയിൽ യുഡിഎഫ് എങ്ങനെയാണ് തൂത്തുവാരിയതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും, എൽഡിഎഫിന്റേത് മികച്ച ഭരണമായിരുന്നുവെന്നും മീശ വടിച്ച ശേഷം ബാബു വർഗീസ് പ്രതികരിച്ചു. പത്തനംതിട്ട നഗരസഭയിലെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഈ സംഭവം രാഷ്ട്രീയവൃത്തങ്ങളിൽ കൗതുകമുണർത്തി.

Tags:    

Similar News