നില്‍ക്കുന്നയാള്‍ക്ക് കുറച്ചെങ്കിലും ബോധം വേണമല്ലോ; നല്ല നേതാക്കൾ നിന്നാലേ ജനങ്ങള്‍ക്ക് ഉപകാരം ഉണ്ടാകൂ! ട്വന്റി ട്വന്റി യിൽ മത്സരിക്കാത്തതെന്ത് എന്ന് ചോദ്യം; മറുപടി നൽകി നടി കൃഷ്ണപ്രഭ

Update: 2026-03-24 11:47 GMT

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ട്വന്റി ട്വന്റി പാർട്ടിയുടെ ക്ഷണം താൻ നിരസിച്ചുവെന്ന് നടി കൃഷ്ണപ്രഭ. തന്നെ മത്സരിക്കാൻ ക്ഷണിച്ചിരുന്നെങ്കിലും ആ ക്ഷണം സ്വീകരിച്ചില്ലെന്നും, എൽഡിഎഫ് സർക്കാർ തന്നെ അധികാരത്തിൽ തുടരണമെന്നാണ് താൻ വ്യക്തിപരമായി ആഗ്രഹിക്കുന്നതെന്നും കൃഷ്ണപ്രഭ വ്യക്തമാക്കി.

മത്സരിക്കുന്നയാൾക്ക് 'ബോധം വേണം' എന്നതുകൊണ്ടാണ് ക്ഷണം നിരസിച്ചതെന്നാണ് കൃഷ്ണപ്രഭ ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്റെ സുഹൃത്തുക്കളാണ് ട്വന്റി ട്വന്റിയിൽ മത്സരിക്കുന്നതെന്നും, ഒരു നാടിന് വേണ്ടി ഊണും ഉറക്കവുമില്ലാതെ പ്രവർത്തിക്കുന്ന നേതാക്കന്മാർ നിന്നാലാണ് ജനങ്ങൾക്ക് യഥാർത്ഥത്തിൽ ഉപകാരം ഉണ്ടാകൂ എന്നും അവർ കൂട്ടിച്ചേർത്തു.

ഒരു കലാകാരി എന്ന നിലയിൽ എൽഡിഎഫ് സർക്കാരിൽ നിന്ന് നിരവധി നല്ല അനുഭവങ്ങൾ തനിക്കുണ്ടായിട്ടുണ്ടെന്ന് കൃഷ്ണപ്രഭ വെളിപ്പെടുത്തി. ഇത് സർക്കാരിനെ പ്രോത്സാഹിപ്പിക്കാനോ പിആറിന് വേണ്ടിയോ പറയുന്നതല്ലെന്നും അവർ ഊന്നിപ്പറഞ്ഞു. കോവിഡ് കാലത്ത് വീട്ടിൽ അടച്ചിരുന്ന സമയത്ത് വ്യക്തിപരമായി അറിയാവുന്ന രണ്ട് സൗണ്ട് എഞ്ചിനിയർമാർക്ക് ജോലിയില്ലാത്തതിനാൽ ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യം അവർ ഓർമ്മിപ്പിച്ചു.

അതിനുശേഷം പരിപാടികൾ സംഘടിപ്പിക്കാമെന്ന് സർക്കാർ വാക്ക് നൽകുകയും അത് അക്ഷരംപ്രതി പാലിക്കുകയും ചെയ്തതായും നടി പറഞ്ഞു. താൻ തന്നെ മൂന്നോ നാലോ ജില്ലകളിൽ 'എന്റെ കേരളം' പോലുള്ള പരിപാടികളിൽ പങ്കെടുത്തെന്നും ധാരാളം പ്രോഗ്രാമുകൾ ലഭിച്ചെന്നും അവർ ചൂണ്ടിക്കാട്ടി. 'ഉണ്ട ചോറിന് നന്ദി കാണിക്കേണ്ടതാണ്' എന്നും കൃഷ്ണപ്രഭ വ്യക്തമാക്കി.

Tags:    

Similar News