ജിമ്മില്‍ കയറി 'ജിമ്മനായി' അനൂപ് ആന്റണി! തിരുവല്ലയിലെ വോട്ടര്‍മാരെ ഞെട്ടിച്ച് പുലര്‍ച്ചെ സ്ഥാനാര്‍ത്ഥിയുടെ വ്യായാമം; വോട്ട് ഉറപ്പിച്ച് മോദി സ്‌റ്റൈലില്‍ ചിട്ടയായ പ്രചാരണം

ജിമ്മില്‍ കയറി 'ജിമ്മനായി' അനൂപ് ആന്റണി!

Update: 2026-03-23 17:32 GMT

തിരുവല്ല: ബലാബലത്തിന്റെ ആവേശപ്പോരാട്ടം ഉച്ചസ്ഥായിലെത്തുമ്പോള്‍ നഗരത്തിലെ ജിമ്മന്‍മാരുടെ പിന്‍തുണ ഉറപ്പാക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്. രാവിലെ ആറുമണിക്ക് തന്നെ ജിമ്മുകളില്‍ എത്തിയ സ്ഥാനാര്‍ത്ഥിയും വ്യായാമത്തിന് ഒത്തുകൂടി. ഡബിള്‍സും ക്രോസ്ബാറും റെഡ്മില്ലും ചെയ്തിരുന്ന ജിമ്മന്‍മാരും ജിമ്മത്തികളും അല്പനേരം അനൂപിന് ഒപ്പം കൂടി.

എല്ലാര്‍ക്കും ആരോഗ്യകാര്യത്തില്‍ മാത്രക പ്രധാന മന്ത്രി നരേന്ദ്രമോദിയാണ്. അദ്ദേഹത്തിന്റെ ചിട്ടയായ ജീവിതം മാതൃകയാക്കിയവരെയും ജിമ്മില്‍കണ്ടു. ഒപ്പം നിന്ന് സെല്‍ഫി എടുക്കാനും എല്ലാവര്‍ക്കും വലിയ താല്പര്യമായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ആരോഗ്യപരിപാലനം ഉറപ്പാക്കണമെന്ന് അനൂപ് ആന്റണി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags:    

Similar News