'വാ' ഭാഗം കീറിമുറിച്ചു..; ആർക്കും ശല്യമാകാതെ ഒരു മൃഗാശുപത്രിക്ക് സമീപം സ്ഥാപിച്ചിരുന്ന മാത്യു കുഴൽ നാടന്‍റെ ഫ്ലക്സ് ബോർഡിന്റെ അവസ്ഥ അതിദയനീയം; പരാതി നൽകി പ്രവർത്തകർ

Update: 2026-03-23 05:03 GMT

കൊല്ലം/എറണാകുളം: മൂവാറ്റുപുഴയിലും കൊല്ലം പുനലൂരിലും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽ നാടന്‍റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചുവെന്നാണ് പരാതി.

മൂവാറ്റുപുഴ പാലക്കുഴ മൃഗാശുപത്രിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ് ആണ് നശിപ്പിച്ചിരിക്കുന്നത്. യുഡിഎഫ് പ്രവർത്തകർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കൂത്താട്ടുകുളം പോലീസ് അന്വേഷണം തുടങ്ങി.

അതേസമയം, പുനലൂരിൽ ലീഗ് സ്ഥാനാര്‍ത്ഥിയുടെ ചുവരെഴുത്തിൽ കരി ഓയിൽ ഒഴിച്ചതായും പരാതി ഉണ്ട്. പുനലൂര്‍ ഹൈസ്കൂള്‍ ജങ്ഷനിലെ ചുവരഴെത്താണ് അജ്ഞാതര്‍ നശിപ്പിച്ചത്. സംഭവത്തിൽ പരാതി നൽകുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

Tags:    

Similar News